Type Here to Get Search Results !

Bottom Ad

ജനവാസകേന്ദ്രങ്ങളില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍; അപകടസാധ്യതയേറുന്നു

കാസര്‍കോട്: (www.evisionnews.in) ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന ഹൈടെന്‍ഷന്‍ വൈ ദ്യുതി ലൈനുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നു.. കാസര്‍കോട്-ഹൊസ്ദുര്‍ഗ്-വെള്ളരിക്കുണ്ട് താലൂക്കുകളിലെ ഗ്രാമപ്രദേശങ്ങളിലും മലയോരപ്രദേശങ്ങളിലും ഇത്തരത്തിലുള്ള ലൈനുകള്‍ നിരവധിയാണ്. ലൈനുകള്‍ പലയിടങ്ങലിലും താഴ്ന്നാണ് കിടക്കുന്നത്. ചിറ്റാരിക്കാല്‍, അമ്പലത്തറ, രാജപുരം, വെള്ളരിക്കുണ്ട്, കരിന്തളം എന്നിവിടങ്ങളില്‍ അപകടകരമാംവിധം വൈദ്യുതി ലൈനുകള്‍ താഴന്നിട്ടുണ്ട്.

ചിറ്റാരിക്കാലില്‍ നിരവധി വീടുകളുള്ള ഭാഗത്തുകൂടിയാണ് അപകടകരമായവിധം ലൈന്‍ കടന്നുപോകുന്നത്. കൈയ്യെത്തിപ്പിടിക്കാവുന്നത്രയും താഴ്ന്നുകിടക്കുന്ന ലൈന്‍ ഉയര്‍ത്തിക്കെട്ടണമെന്ന് വൈദ്യുതി ഓഫീസില്‍ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. കാസര്‍കോട്ടെ അതിര്‍ത്തിപ്രദേശങ്ങളിലും വൈദ്യുതി ലൈനുകള്‍ അപകടഭീഷണിയുയര്‍ത്തുന്നുണ്ട്.കഴിഞ്ഞ ദിവസം ശക്തമായ കാറ്റും മഴയും ഉണ്ടായതോടെ അപകടംക്ഷണിച്ചുവരുത്തുമെന്ന് ജനങ്ങള്‍ ഭയപ്പെട്ടിരുന്നു. വൈ ദ്യുതി ബോര്‍ഡിന്റെ അനാ സ്ഥ തുടരുന്നതിനെതില്‍ പ്രതിഷേധം ശക്തമാണ്.

Keywords: kasaragod-electric-high-tension-line-becoming-danger-for-peoples

Post a Comment

0 Comments

Top Post Ad

Below Post Ad