Type Here to Get Search Results !

Bottom Ad

ജൈവ പച്ചക്കറികളുമായി കറന്തക്കാട് ഇക്കോഷോപ്പ്


കാസര്‍കോട് :(www.evisionnews.in)പൊതുജനങ്ങള്‍ക്ക് വിഷരഹിതമായ ജൈവപച്ചക്കറികള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കറന്തക്കാട് സീഡ് ഫാമിനോട് അനുബന്ധിച്ച് ഇക്കോഷോപ്പ് വിപണനം ആരംഭിച്ചു. കൃഷി വകുപ്പ് നടപ്പിലാക്കുന്ന ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായാണ് ഇക്കോഷോപ്പ് ആരംഭിച്ചത്. ജൈവ രീതിയില്‍ ഉത്പ്പാദിപ്പിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് വിപണനം ചെയ്യുന്നതിനും ഇക്കോഷോപ്പ് സൗകര്യമൊരുക്കുന്നു. ജൈവകീട കുമിള്‍ നാശിനികള്‍, ജീവാണുവളങ്ങള്‍, വിവിധതരം വിത്തുകള്‍ എന്നിവയും ഇവിടെ ലഭിക്കും. 
കര്‍ഷകര്‍ ഉത്പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് വിപണനം ചെയ്യാം എന്നതാണ് ഇക്കോഷോപ്പിന്റെ മേന്മ. കര്‍ഷകര്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലവും ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്നു. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുളള 65 ക്ലസ്റ്ററുകളിലെ കര്‍ഷകര്‍ അടങ്ങുന്ന സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. 2013-14 സാമ്പത്തികവര്‍ഷം അനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് ഇക്കോഷോപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഷോപ്പ് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഓഫീസ് റൂം , സ്റ്റോര്‍ റൂം ഈ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. 2014-15 സാമ്പത്തിക വര്‍ഷം മൂന്ന് ലക്ഷം രൂപയും ഷോപ്പിനു വേണ്ടി അനുവദിച്ചു. 
തേങ്ങ, കുമ്പളങ്ങ, പടവലം, വെളളരി, മധുരകിഴങ്ങ്, മത്തന്‍, വാഴപ്പഴം, സീഡ്ഫാമില്‍ ഉത്പ്പാദിപ്പിക്കുന്ന വിവിധതരം വിത്തുകള്‍ എന്നിവയാണ് നിലവില്‍ ഇക്കോഷോപ്പ് വഴി വിപണനം ചെയ്യുന്ന ഉത്പ്പന്നങ്ങള്‍ രാസവളമൊന്നും ഉപയോഗിക്കാതെ ഉണ്ടാക്കുന്ന ഈ പച്ചക്കറികള്‍ ദീര്‍ഘകാലം കേടുകൂടാതെ നിലനില്‍ക്കുന്നതായി അധികൃതര്‍ പറയുന്നു. പ്രവര്‍ത്തനം ആംഭിച്ചിട്ട് ദിവസങ്ങള്‍ക്കകം ഇക്കോഷോപ്പിലെ ജൈവ പച്ചക്കറികള്‍ തേടി വരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

Keywords : Echoshop-Vegetables-seed-field

Post a Comment

0 Comments

Top Post Ad

Below Post Ad