മൊഗ്രാൽ പുത്തൂർ :(www.evisionnews.in) മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിൽ കമ്പ്യൂട്ടർ സാക്ഷരത പദ്ധതി നടപ്പിലാക്കുന്നു. പി.എൻ.പണിക്കർ വിഞ്ജാൻ വികാസ് കേന്ദ്ര നടപ്പാക്കുന്ന ഇ - സാക്ഷരതാ യജ്ഞത്തിൻറെ ഭാഗമായിട്ടാണ് പരിപാടി.ജില്ലയിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് അടക്കം ഏഴ് പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ ഇ- സാക്ഷരതാ പരിപാടി സംഘടിപ്പിക്കുന്നത്.
കുടുംബശ്രീ , ക്ലബ്ബുകൾ , സന്നദ്ധ സംഘടനകൾ , തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരുടെ സഹകരണത്തോടെ പ്രായവിത്യാസമില്ലാതെ ഇ - സാക്ഷരതാ പദ്ധതി വ്യാപിപ്പിക്കും.
ഇതിൻറ്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി പി.എൻ.പണിക്കർ വിജ്ഞാൻ വികാസ് കേന്ദ്രയുടെ ജനവിജ്ഞാൻ യാത്രക്ക് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ സ്വീകരണം നൽകി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്റ്റ് നജ്മാ ഖാദർ ഉദ്ഘാടനം ചെയ്തു. വൈസ് : പ്രസിഡണ്റ്റ് ഗഫൂർ ചേരങ്കൈ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ സി.കെ.ഭാസ്കരൻ ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർഫേർസൺ ആയിഷാ ഷാന , നാരായണൻ മാസ്റ്റർ കാവുങ്കൽ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുജീബ് കമ്പാർ , ഫൗസിയ മുഹമ്മദ് , കോർഡിനേറ്റർ എം. എ.നജീബ് , മാഹിൻ കുന്നിൽ , സുനന്ദ , പവിത്രൻ സംബന്ധിച്ചു.
Post a Comment
0 Comments