Type Here to Get Search Results !

Bottom Ad

ആരോഗ്യവകുപ്പിന്റെ അനാസ്ഥ : ഡി.വൈ.എഫ്.ഐ മാർച്ച് 22ന്


കാസറഗോഡ്:(www.evisionnews.in) ഡങ്കിപ്പനി ഉള്‍പ്പടെയുള്ള മാരകമായ പകര്‍ച്ച വ്യാധികള്‍ ജില്ലയില്‍ പടർന്ന് പിടിച്ച് നിത്യവും ആളുകള്‍ മരിച്ചു തുടങ്ങിയിട്ടും പരിഹാരം കണ്ടെത്താത്ത കേരള സർക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ ജൂ 22 ന് കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.ദിനവും നൂറുകണക്കിനാളുകള്‍ പനിപിടിച്ച് ആശുപത്രികളില്‍ എത്തുുണ്ട്. ജില്ലാ ആശുപത്രിയിലുള്‍പ്പടെ മതിയായ സൗകര്യമില്ല. പല പിഎച്ച്‌സി കളും സിഎച്ച്‌സി കളും നാഥനില്ലാത്ത അവസ്ഥയിലാണ്. രോഗം ബാധിച്ചെത്തുന്നവരെ പരിശോധിക്കാനുള്ള സംവിധാനങ്ങളില്ലാതെ രോഗികള്‍ നട്ടംതിരിയുകയാണ്. മതിയായ ഡോക്ടര്‍മാരില്ലാത്ത സ്ഥിതി ജില്ലയിലെ ആരോഗ്യമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാരും ആരോഗ്യ വകുപ്പും അടിയന്തിര നടപടി സ്വീകരിക്കണം. ആശുപത്രികളിലെ ഒ.പി സമയം വൈകുരേം വരെ ദീര്‍ഘിപ്പിക്കണം. ആവശ്യത്തിന് ഡോക്ടര്‍മാരേയും ജീവനക്കാരെയും ലഭ്യമാക്കാന്‍ നടപടിയുണ്ടാക്കണം.ഇത്തരം ആവശ്യങ്ങളുയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുത്. മാര്‍ച്ച് രാവിലെ 10 മണിക്ക് ആറംങ്ങാടിയില്‍ നിും ആരംഭിക്കും.

Keywords : dyfi-dmo-denguine-hospital-june 22

Post a Comment

0 Comments

Top Post Ad

Below Post Ad