Type Here to Get Search Results !

Bottom Ad

സമൂഹമാധ്യമങ്ങളിലെ വിനിമയങ്ങളിലും സംസ്‌കരണം അനിവാര്യം'' അബ്ദുസ്സലാം ദാരിമി ആലംപാടി


evisionnews

ദുബായ്: (www.evisionnews.in) റമദാന്‍ ആത്മസംസ്‌കരണത്തിെന്റ മാസമാണെന്നും, കാലികസമൂഹത്തെ ഗ്രസിച്ചിരിക്കുന്ന നവസമൂഹ മാധ്യമങ്ങളിലെ ആശയവിനിമയങ്ങളിലും ഇടപെടലുകളിലും ഈ സംസ്‌കരണം അനിവാര്യമാണെന്നും സമസ്ത കാസറകോട് ജില്ലാ മുഷാവറ അംഗം അബ്ദുസ്സലാം ദാരിമി ആലംപാടി അഭിപ്രായപെട്ടു. ഇത്തരം മാധ്യമങ്ങളുടെ സ്വാധീനം സമുദായത്തിന്റെയും,വിഞ്ജാനത്തിന്റെയും വളര്‍ച്ചക്ക് ഉപകരിക്കുമ്പോള്‍തന്നെ, അത് ദുരുപയോഗം ചെയ്യുന്നതിലൂടെ കുടുംബജീവിതത്തിനും വ്യക്തിജീവിതത്തിനും ഭീഷണിയായ് തീര്‍ന്നിരിക്കുകയാണെന്നും സമാഗതമായിരിക്കുന്ന റമദാനിനെ മുന്‍നിര്‍ത്തി നവമാധ്യമങ്ങളിലെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞ് ഉപയോഗത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും, കാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം സന്ദര്‍ഭോജിത സദസ്സുകളൊരുക്കി ദീനീ ദഅ്വത്തിനായ് കെ എംസി സി സമയം കണ്ടെത്തുന്നത് ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായ് കെ എംസി സി കാസറകോട് മണ്ഡലം കമ്മിറ്റി അല്‍ബറഹാ ആസ്ഥാനത്ത് സംഘടിപ്പിച്ച ''മര്‍ഹാബാ യാ റമദാന്‍ '' എന്ന സംഗമത്തില്‍ മുഖ്യാഭാഷണംനടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം . കെ എംസി സി കേന്ദ്ര കമ്മിറ്റി ജനഃസെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ട് കടവ് സ്വാഗതം പറഞ്ഞു. പി കെ അന്‍വര്‍ നഹ,ഹുസൈനാര്‍ ഹാജി എടച്ചാക്കൈ,ഹനീഫ ചെര്‍ക്കള ,ഹനീഫ കല്‍മട്ട,ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള,ഇസ്ഹാഖ് ഇര്‍ഷാദി ഹുദവി,ഹസൈനാര്‍ ബീജന്‍തടുക്ക,ശരീഫ് പൈക്ക,സി എച്ച് നൂറുദ്ദീന്‍,ടി ആര്‍ ഹനീഫ്,മുഹമ്മദലി തൃക്കരിപ്പൂര്‍,ഖാദര്‍ ബെണ്ടിച്ചാല്‍,ഖലീല്‍ പതിക്കുന്നില്‍,അയ്യൂബ് ഉറുമി,ഡോക്ടര്‍ ഇസ്മായില്‍,മുനീര്‍ ബന്താട്,യൂസുഫ് മുക്കൂട് സംസാരിച്ചു. ഇ ബി അഹമ്മദ്,അസീസ് കമാലിയ,കരീം മൊഗര് ,സത്താര്‍ ആലംപാടി ,സിദ്ദീഖ് ചൗക്കി,മുനീഫ് ബദിയടുക്ക,റഹീം നെക്കര,റഹ്മാന്‍ പടിഞ്ഞാര്‍,രഹീം ചെങ്ങള ഫൈസല്‍ ദീനാര്‍,ശബീര്‍ കീഴൂര്‍,റഷീദ് ഹാജി കല്ലിംകാല്‍ ,അസീസ് ബെള്ളൂര്‍,സിദ്ദീഖ് കനിയടുക്ക,മൊയ്തീന്‍ കുഞ്ഞി സി എ നഗര്‍,ത്വല്‍ഹത് തളങ്കര,ഹസ്സന്‍ കുട്ടി പതിക്കുന്നില്‍,റസാഖ് ബദിയടുക്ക,ശംസീര്‍ അഡൂര്‍,ഇല്യാസ് കട്ടക്കല്‍,തുടങ്ങിയവര്‍ സംബന്ധിച്ചു. ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.

Keywords: duai-ramadan-adusalam-darimi-alampadi-kmcc

Post a Comment

0 Comments

Top Post Ad

Below Post Ad