Type Here to Get Search Results !

Bottom Ad

ജില്ലാ ഡെങ്കിപ്പനി ഭീഷണിയിൽ ; ശുചീകരണയജ്ഞവുമായി അധികാരികൾ

evisionnews

കാസർകോട് :(www.evisionnews.in)ജില്ലയില്‍ ഡെങ്കിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൊതുകിന്റെ ഉറവിടങ്ങള്‍ സംസ്‌ക്കരിക്കുന്നതിന്റെ ഭാഗമായി ജില്ല മൊത്തം ശുചീകരിക്കാന്‍ അവലോകന യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറിലാണ് യോഗം ചേര്‍ന്നത്. എല്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ശുചീകരിക്കും. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീപ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെ രംഗത്തിറക്കും. ഇതിനായി പഞ്ചായത്ത് തലത്തില്‍ പ്രത്യേക യോഗം ചേരും. 18ന് നടക്കുന്ന ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ എല്ലാ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറിമാരെ പങ്കെടുപ്പിച്ചുകൊണ്ട് കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുളള നിര്‍ദ്ദേശങ്ങള്‍ നല്‍കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും തീരുമാനമായി. 

യോഗത്തില്‍ എംഎല്‍എ മാരായ ഇ. ചന്ദ്രശേഖരന്‍, എന്‍.എ നെല്ലിക്കുന്ന്, ഡിഎംഒ ഡോ. എ.പി ദിനേശ്കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ. ഇ. മോഹനന്‍, എം.സി വിമല്‍രാജ്, മലേറിയ ഓഫീസര്‍ വി സുരേശന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ. അബ്ദുള്‍ ഖാദര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.പി പ്രദീപ് കുമാര്‍, കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സുജാത ആര്‍ തന്ത്രി എന്നിവര്‍ പങ്കെടുത്തു. 

Keywords :Denguine-Fever-Collector-MLA-panchayath-municipality

Post a Comment

0 Comments

Top Post Ad

Below Post Ad