Type Here to Get Search Results !

Bottom Ad

ഡെങ്കിപ്പനി: കാസര്‍കോട് ഒരാള്‍ കൂടി മരിച്ചു

കാസര്‍കോട് (www.evisionnews.in): ഡെങ്കിപ്പനി ബാധിച്ച് കാസര്‍കോട് ഒരാള്‍ കൂടി മരിച്ചു. കാറഡുക്ക കാടകം നെച്ചിപ്പടുപ്പിലെ മോഹന(28)നാണ് മരിച്ചത്. കാടകം നെച്ചിപ്പടുപ്പിലെ മോഹന(28)നാണ് മരിച്ചത്. 

ഏതാനും ദിവസമായി പനിബാധിച്ച് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനി മൂര്‍ച്ഛിച്ചതിനാല്‍ കഴിഞ്ഞ ദിവസം മംഗലാപുരം ആശുപത്രിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് നേരത്തെ ഒരാള്‍ കാഞ്ഞങ്ങാട്ടും ഒരാള്‍ ബദിയടുക്കയിലും മരിച്ചിരുന്നു. 

വെള്ളുങ്ങന്‍ -ജാനകി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ബിജു, വിനു.


Keywords: Kasaragod-news-karadukka-death-kanhangad-dengi-fever

Post a Comment

0 Comments

Top Post Ad

Below Post Ad