Type Here to Get Search Results !

Bottom Ad

ആദിവാസി കുട്ടികള്‍ക്കായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ചുമയ്ക്കായി നല്‍കിയ മരുന്നുകുപ്പിയില്‍ ഡെറ്റോള്‍

അടിമാലി: (www.evisionnews.in) ആദിവാസി കുട്ടികള്‍ക്കായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ചുമയ്ക്കായി നല്‍കിയ മരുന്നുകുപ്പിയില്‍ ഡെറ്റോള്‍. മരുന്ന് കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട പെണ്‍കുട്ടികുട്ടിക്ക് ചികിത്സ നല്‍കി. ഇടമലക്കുടി ആദിവാസിക്കുടിയിലെ പാണ്ടിമാദേവി യെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്താംമൈല്‍ ദേവിയാര്‍ കോളനി ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ആദിവാസി കുടികളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതിന് മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മാസത്തെ ക്യാമ്പ് പത്താംമൈലിലെ മഹിളാ സമഖ്യയുടെ ഹോസ്റ്റലിലെ അന്തേവാസികളായ ആദിവാസി കുട്ടികള്‍ക്കായിരുന്നു.

ഇടമലക്കുടിയില്‍നിന്നുള്ള പെണ്‍കുട്ടികുട്ടിക്ക് ഡോക്ടര്‍ തലവേദനക്കായി സാള്‍വിറ്റ് എന്ന മരുന്നിന് കുറിച്ചു. യൂനിറ്റിലെ സ്റ്റാഫ് ഈ പേരിലുള്ള രണ്ട് കുപ്പിമരുന്നും നല്‍കി. ഒരുകുപ്പി കഴിച്ചെങ്കിലും അസ്വസ്ഥത തോന്നിയില്ല. ബുധനാഴ്ച രാവിലെ രണ്ടാമത്തെ കുപ്പി കഴിച്ചപ്പോഴാണ് മരുന്നിന്ന് ഡെറ്റോളിന്റെ സ്വാദ് അനുഭവപ്പെട്ടത്. മരുന്ന് കഴിച്ച പെണ്‍കുട്ടിക്ക് അസ്വസ്ഥതയും അനുഭവപ്പെട്ടു. ഉടന്‍ സമീപത്തെ ഫാമിലി കെയര്‍ സെന്ററില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ കുപ്പിയില്‍ ഡെറ്റോളാണെന്ന് കണ്ടത്തെി.



Keywords: adiamli-medical-camp-dettol-in-medicine-bottle
Tags

Post a Comment

0 Comments

Top Post Ad

Below Post Ad