Type Here to Get Search Results !

Bottom Ad

ഡെങ്കിപ്പനി: ഹോമിയോ പ്രതിരോധമരുന്നുവിതരണം ഈയാഴ്ച തുടങ്ങും


കാസര്‍കോട്: (www.evisionnews.in)ജില്ലയില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന ഡെങ്കിപ്പനിക്കുള്ള ഹോമിയോ പ്രതിരോധമരുന്ന് വിതരണം ഈയാഴ്ച തുടങ്ങും. ഇതിനായുള്ള പായ്ക്കറ്റ് മരുന്നുകള്‍ ജില്ലയിലെത്തിയതായി ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എച്ച്.എം.എ.) വ്യക്തമാക്കി. ഹോമിയോപ്പതിവകുപ്പിന് കീഴിലുള്ള സാംക്രമികരോഗനിയന്ത്രണ ദ്രുതകര്‍മസെല്ലിന്റെ കീഴില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും ഐ.എച്ച്.എം.എ. ഡോക്ടര്‍മാരും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടക്കുന്ന മെഡിക്കല്‍ ക്യാമ്പിലൂടെയും ഡിസ്‌പെന്‍സറികളിലൂടെയും മരുന്ന് ലഭിക്കും.

ഇന്ത്യയിലും വിദേശത്തും നടന്ന ആധികാരികമായ പഠനങ്ങളില്‍നിന്ന് 12 ഹോമിയോ മരുന്നുകള്‍ ഡെങ്കിപ്പനിക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ പടര്‍ന്നുപിടിച്ച ഡെങ്കിപ്പനിയെക്കുറിച്ച് പഠനംനടത്തിയശേഷമാണ് അനുയോജ്യമായ മരുന്നുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ഐ.എച്ച്.എം.എ. ജില്ലാ പ്രസിഡന്റ് ഡോ. സഞ്ജീവ് എ.ലാസര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഓരോവര്‍ഷവും രോഗത്തിന്റെ സ്വഭാവം മാറുന്നതിനാല്‍ പകര്‍ച്ചവ്യാധിയുടെ സ്വഭാവം പഠിച്ചശേഷമാണ് മരുന്ന് തയ്യാറാക്കുന്നത്. ഇതിനായി ബദിയഡുക്ക, രാജപുരം, ജില്ലയിലെ ഡിസ്‌പെന്‍സറികള്‍ എന്നിവിടങ്ങളിലാണ് സാമ്പിള്‍ ശേഖരിച്ചത്. 

4,000 മരുന്നുകളുള്ള ഹോമിയോപ്പതിയില്‍ 200 മരുന്നുകളും മഴക്കാലരോഗങ്ങള്‍ക്കായുള്ളതാണ്. ഡെങ്കിപ്പനിമരുന്നിനുപുറമെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ്‌സിന്റെ എണ്ണം കൂട്ടുന്നതിനുള്ള മരുന്നും ഹോമിയോപ്പതിയിലുണ്ട്. രോഗപ്രതിരോധശേഷി കുറയുന്നതാണ് പനിപടരാന്‍ കാരണമെന്നതിനാല്‍ പ്രതിരോധശേഷി കൂട്ടുന്നതിനുള്ള മരുന്നുകളും വിതരണംചെയ്യും. ഇതിലൂടെ രോഗത്തെ നിയന്ത്രിക്കാം എന്നാണ് ഐ.എച്ച്.എം.എ. കരുതുന്നത്. ഡോ. ജി.ശ്രീകുമാര്‍, ഡോ. ഗിരീഷ് കൃഷ്ണ, ഡോ. ധന്യ കെ.നമ്പ്യാര്‍, ഡോ. മഞ്ജു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords:kasragod-dengue-medicines-homeopathic-medical-camp

Post a Comment

0 Comments

Top Post Ad

Below Post Ad