Type Here to Get Search Results !

Bottom Ad

ക്ലീന്‍ ബദിയടുക്ക-2015 - മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബദിയടുക്കയില്‍ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി


ബദിയടുക്ക : (www.evisionnews.in) ബദിയടുക്കയില്‍ ഡെങ്കി പനി മൂലം ഒരാള്‍ മരിക്കാനിടയായ സാഹചര്യം കണക്കിലെടുത്ത് മഴക്കാല ശുചീകരണ പ്രവര്‍ത്തനത്തിനും രോഗ പ്രതിരോധ പ്രവര്‍ത്തനത്തിനും 'എന്റെ ബദിയടുക്ക ക്ലീന്‍ ബദിയടുക്കട' കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി. 30 കിടക്കകളുളള ബദിയടുക്ക സി.എച്ച്.സി യില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെട്ട് 24 മണിക്കൂറും കിടത്തി ചികിത്സിക്കാന്‍ ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 20 ാം തീയ്യതിക്ക് മുംബായി വാര്‍ഡ് തല ശുചിത്ത്വ സമിതികള്‍ പുന സംഘടിപ്പിക്കും, ജൂണ്‍ 21 മുതല്‍ 28 വരേ ശുചിത്ത്വ വാരമായി ആചരിക്കും, സുചിത്ത്വ വാരത്തിന്റ ഭാഗമായി ഹെല്‍ത്ത് സ്‌ക്വാഡ്, ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, ജന പ്രതിനിധികള്‍ എന്നിവര്‍ വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും, 25 ാം തീയ്യതി മുതല്‍ ആവശ്യമായ സ്ഥലങ്ങളില്‍ കോളനികള്‍ കേന്ദ്രീകരിച്ച് ഫിവര്‍ ക്ലിനിക്ക് നടത്തും, ആവശ്യമായ സ്ഥലങ്ങളില്‍ ആയുര്‍വ്വേതം, അലോപതി, ഹോമിയോ തുടങ്ങിയ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്ത്വത്തില്‍ പരിശോധന ക്യാംപ് സംഘടിപ്പിക്കും, പഞ്ചായത്ത് സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ കോഴി വില്‍പന കടകള്‍, ക്വാര്‍ട്ടേസുകള്‍, മറ്റിതര സ്ഥാപനങ്ങളില്‍ സംയുക്ത പരിശോധന നടത്തും, തോട്ടം മേഘലയില്‍ പോലിസിന്റെ സഹായത്തോടെ പരിശോധന നടത്തും, സ്‌ക്കൂളുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തും തുടങ്ങിയ തീരുമാനങ്ങളാണ് കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സുധാ ജയറാം അദ്ധ്യക്ഷത വഹിച്ചു. യോഗം കാസറഗോഡ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് കര്‍മ്മ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് കെ എന്‍ കൃഷ്ണ ഭട്ട്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെര്‍സണ്‍ സവിത എം.പി, മെമ്പര്‍മാരായ അന്‍വര്‍ ഓസോണ്‍, മഞ്ചുനാഥ് മാന്യ, മഹേഷ്, അബ്ദുല്‍ റഹ്മാന്‍ കുഞ്ചാര്‍, സൗമ്യ മഹേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബെവിന്‍ ജോണ്‍ വര്‍ഗ്ഗീസ്, ജില്ലാ മാസ് മിഡിയ ഓഫീസര്‍ എം.രാമ ചന്ദ്രന്‍, ഡെപ്യൂട്ടി ജില്ലാ മാസ് മിഡിയ ഓഫീസര്‍ വിന്‍സെന്റ് ജോണ്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ അബ്ദുല്‍ ഖാദര്‍, അഡി. എസ്.ഐ അണ്ണു നായക്, പഞ്ചായത്ത് സെക്രട്ടറി ബി.സൂഫി, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. സത്യ ശങ്കര ഭട്ട്. ഡോ. സുഷ്മ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തമ്പാന്‍, കൃഷി ഓഫീസര്‍ ബിന്ദു ജോര്‍ജ്, ഡോ. ചന്ദ്രബാടി, ബദ്രുദ്ധീന്‍ താസിം, ജഗന്നഥ ഷെട്ടി, ജീവന്‍ തോമസ്, എം.എച്ച് ജനാര്‍ദന, പഞ്ചായത്ത്, ആരോഗ്യ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Keywords: badiadka-dengue-fever

Post a Comment

0 Comments

Top Post Ad

Below Post Ad