കാസര്‍കോട് (www.evisionnews.in): ഡെങ്കിപ്പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലായി ആറായിരത്തോളം പേര്‍ ചികിത്സയില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി തുടങ്ങി വിവിധ സര്‍ക്കാര്‍ -സര്‍ക്കാറേതര ആശുപത്രികളില്‍ ഇത്രയും അധികം പേര്‍ ഡെങ്കിപ്പിനി ബാധിച്ച് ചികിത്സയിലാണെന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.
ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 4500 പേരാണ് ചികിത്സയിലുള്ളത്. എന്നാല്‍ അതിലുമധികം പേര്‍ പനിബാധിച്ച് ചികിത്സയിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
കഴിഞ്ഞ ദിവസം ബദിയടുക്ക പെര്‍ഡാല കൊറഗ കോളനിയിലെ ബാലകൃഷ്ണന്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഇതേ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരും ഏറെയാണ്. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലെ കോളനികളിലുമാണ് ഡെങ്കിരോഗികള്‍ കൂടുതലും. അതേ സമയം ആശുപത്രിയില്‍ വേണ്ടത്ര ചികിത്സാസൗകര്യം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Keywords: Kasaragod-dengippani-hospital-collany-koraga-
Post a Comment
0 Comments