Type Here to Get Search Results !

Bottom Ad

ദുബൈ ലൈസൻസിന് ഇനി മലയാളത്തിൽ പരീക്ഷ എഴുതാം

ദുബായ്:(www.evisionnews.in) സെപ്റ്റംബർ മുതൽ ദുബായിൽ ഡ്രൈവിങ് ലൈസൻസ് പരീക്ഷ മലയാളത്തിലും. ഡ്രൈവിങ് ടെസ്‌റ്റിന്റെ ഭാഗമായി കംപ്യൂട്ടർ വഴിയുള്ള 30 മിനിറ്റ് എഴുത്തുപരീക്ഷയ്‌ക്കാകും ചോദ്യങ്ങൾ മലയാളത്തിൽ ലഭിക്കുക. ഹെഡ്ഫോണിലൂടെ ചോദ്യങ്ങൾ മലയാളത്തിൽ കേൾക്കുകയും ചെയ്യാം. ട്രാഫിക് ചിഹ്നങ്ങൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾ മൾട്ടിപ്പിൾ ചോയ്സ് രൂപത്തിലാണ്. ശരിയായ ചിഹ്നം ഉത്തരമായി രേഖപ്പെടുത്തിയാൽ മാത്രം മതി.

ഹിന്ദി, ബംഗാളി, തമിഴ് എന്നിവ ഉൾപ്പെടെ ഏഴു ഭാഷകളിൽ കൂടി പരീക്ഷാ സൗകര്യം ഒരുക്കാനാണു ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) തീരുമാനം. നിലവിൽ ഇംഗ്ലിഷ്, അറബിക്, ഉറുദു, പഷ്‌തു ഭാഷകളിൽ മാത്രമായിരുന്നു പരീക്ഷ. ഡ്രൈവിങ് പരിശീലനത്തിന് അപേക്ഷ നൽകുമ്പോൾ ഭാഷ തിരഞ്ഞെടുക്കാം. എന്നാൽ തുടക്കത്തിൽ ചില ഡ്രൈവിങ് സ്‌കൂളുകളിൽ ക്ലാസുകൾ പുതിയ ഭാഷകളിൽ ലഭ്യമായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.



keywords:dubai-license-driving-,exam-malayalam
Tags

Post a Comment

0 Comments

Top Post Ad

Below Post Ad