Type Here to Get Search Results !

Bottom Ad

ചെര്‍ക്കള ബസ്സ്റ്റാന്റിലേക്ക് സ്വകാര്യ ബസ്സുകള്‍ പ്രവേശിക്കും


ചെര്‍ക്കള:(www.evisionnews.in) ചെര്‍ക്കള ബസ് സ്റ്റാന്റിലേക്കുളള റോഡിന്റെ അറ്റകുറ്റപണി പൂര്‍ത്തിയാക്കുന്നതോടെ സ്വകാര്യ ബസുകള്‍ ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കാന്‍ തീരുമാനമായി. കളക്ടറേറ്റ് ചേമ്പറില്‍ ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ യോഗത്തില്‍ സംബന്ധിച്ചു. പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപണി ഇന്നു തന്നെ ആരംഭിക്കും. അറ്റകുറ്റപണികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. സ്വകാര്യ ബസുകള്‍ ചെര്‍ക്കള ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നില്ലെന്ന വ്യാപാരികളുടെയും പൊതുജനങ്ങളുടെയും പരാതിയെതുടര്‍ന്നാണ് യോഗം വിളിച്ചുചേര്‍ത്തത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായി സ്വകാര്യ ബസ്സുടമ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. പിഡബ്ല്യൂഡി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കുഞ്ഞിരാമന്‍, ആര്‍ടിഒ ഇന്‍ ചാര്‍ജ്ജ് കെ.കെ രാജന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.പി ബിജുമോന്‍, പോലീസ് ഉദ്യോഗസ്ഥര്‍, സ്വകാര്യബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, വ്യാപാരി വ്യവസായ സംഘടന പതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Keywords : Cherkala Bus stand-Road-Collector-MLA

Post a Comment

0 Comments

Top Post Ad

Below Post Ad