Type Here to Get Search Results !

Bottom Ad

കൊളംബിയക്കെതിരെ വെനസ്വേലക്ക് ജയം

ടിമുക്കോ:(www.evisionnews.in) കോപ്പ അമേരിക്കയില്‍ അട്ടിമറി ജയവുമായി വെനസ്വേല ശക്തരായ കൊളംബിയയെ ഞെട്ടിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വെനസ്വേലയുടെ ജയം.
കളിക്കളത്തില്‍ കൊളംബിയ മുന്നേറ്റം നടത്തിയെങ്കിലും വെനിസ്വേല കഴിഞ്ഞ കോപ്പയിലെ നാലാം സ്ഥാനക്കാരെ ഞെട്ടിച്ചുകൊണ്ട് ഗോള്‍ നേടി. 60-ാം മിനിറ്റില്‍ സോളമണ്‍ റോന്‍ദോനാണ് വെനസ്വേലയുടെ വിജയഗോള്‍ നേടിയത്. ബോക്സില്‍ നിന്ന് കിട്ടിയ പന്ത് ഹെഡറിലൂടെ റോന്‍ദോന്‍ ലക്ഷ്യത്തിലത്തെിച്ചു. റോന്‍ദോന്‍്റെ പതിമൂന്നാം രാജ്യാന്തര ഗോളാണിത്.

അവസാന മിനുറ്റുകളില്‍ കൊളംബിയ പൊരുതി കളിച്ചെങ്കിലും മറുപടി ഗോള്‍ നേടാനായില്ല. വെനിസ്വേലയുടെ വല ചലിപ്പിക്കാനുള്ള നിരവധി അവസരങ്ങളാണ് കൊളംബിയ നഷ്ടപ്പെടുത്തിയത്.

മികച്ച താരങ്ങളും മുന്നേറ്റക്കാരും ഉണ്ടായിട്ടും കൊളംബിയ കളിമറന്നു. വ്യാഴാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ ബ്രസീലിനെയാണ് കൊളംബിയ നേരിടുക.

keywords : sports-copa-america-foodball-win
Tags

Post a Comment

0 Comments

Top Post Ad

Below Post Ad