Type Here to Get Search Results !

Bottom Ad

കോപ്പ അമേരിക്ക: പെറു വീണു, ചിലി ഫൈനലില്‍



സാന്റിയാഗോ:(www.evisionnews.in) ചിലി 28 വര്‍ഷത്തിനുശേഷം ആദ്യമായി കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്നു. സാന്റിയാഗോയില്‍ നടന്ന മത്സരത്തില്‍ 2-1നാണ് ആതിഥേയര്‍ ജയിച്ചു കയറിയത്. നെപ്പോളിയുടെ താരം എഡ്വാര്‍ഡോ വര്‍ഗാസിന്റെ ഇരട്ടഗോളുകളാണ് ചിലിയ്ക്ക് കലാശപ്പോരാട്ടത്തിനുള്ള ടിക്കറ്റ് സമ്മാനിച്ചത്. 41ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ആഴ്‌സണല്‍ താരം അലെക്‌സിസ് സാഞ്ചസിന്റെ ക്രോസിനെ മിഡ്ഫീല്‍ഡര്‍ അരാന്‍ഗ്വിസ് പോസ്റ്റിലേക്ക് നയിച്ചെങ്കിലും റീബൗണ്ട്. ക്ലോസ് റേഞ്ചില്‍ നിന്നുള്ള വര്‍ഗാസിന്റെ വലംകാലന്‍ ഷോട്ടിന് പെറു ഗോള്‍കീപ്പര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല.
60ാം മിനിറ്റില്‍ ഓണ്‍ ഗോളിലൂടെ പെറു ഒപ്പമെത്തി. ജെഫേഴ്‌സണ്‍ അഗസ്റ്റിന്‍ ഫര്‍ഫാന്റെ അളന്നുമുറിച്ചുള്ള ക്രോസ്. പെറു അറ്റാക്കര്‍ പോളോ ഗ്വിറേറോയ്ക്ക് കണക്ട് ചെയ്യാനാകുന്നതിനുമുമ്പ് ചിലിയുടെ ഇന്റര്‍താരം ഗാരി മെഡല്‍ പന്ത് സ്വന്തം വലയിലെത്തിച്ചിരുന്നു. എന്നാല്‍ നാലു മിനിറ്റിനുള്ളില്‍ ഗാരി മെഡല്‍ പ്രായശ്ചിത്വം ചെയ്തു. 64ാം ചിലിയുടെ രണ്ടാമത്തെ ഗോള്‍ വര്‍ഗാസ് നേടിയെങ്കിലും അതിന്റെ ഫുള്‍ ക്രെഡിറ്റും മെഡലിനുള്ളതാണ്. ബോക്‌സിനു തൊട്ടരികില്‍ നിന്നുമുള്ള വലംകാലന്‍ ഷോട്ട് നെറ്റിന്റെ ഇടതുമൂലയിലേക്ക്. സ്‌കോര്‍: 2-1.
കളി തുടങ്ങി 21ാം മിനിറ്റില്‍ തന്നെ പെറുവിന് കാര്‍ലോസ് സംബ്രാനോയെ നഷ്ടമായിരുന്നു. 70 മിനിറ്റോളം പത്തു പേരുമായി കളിക്കേണ്ടി വന്നതാണ് പെറുവിന് വന്‍ തിരിച്ചടിയായത്. ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ അര്‍ജന്റീന-പരാഗ്വേയുമായി ഏറ്റുമുട്ടും.

Keywords :Copa America-Chile-Peru-semi final

Post a Comment

0 Comments

Top Post Ad

Below Post Ad