Type Here to Get Search Results !

Bottom Ad

കോപ്പയില്‍ ബ്രസീല്‍ തകര്‍ന്നു; കൊളംബിയക്ക് അട്ടിമറി വിജയം

സാന്റിയാഗോ:(www.evisionnews.in) കോപ്പ അമേരിക്കയില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിന് ആദ്യ തോല്‍വി. രണ്ടാം മത്സരത്തില്‍ കൊളംബിയയാണ് ബ്രസീലിനെ അട്ടിമറിച്ചത്. ഒരു ഗോള്‍ പോലും നേടാനാകാതെ നെയ്മറും കൂട്ടരും കുഴയുന്ന കാഴ്ചയായിരുന്നു കോപ്പയില്‍ കണ്ടത്. കൊളംബിയ ഏക പക്ഷീയമായ ഒരു ഗോളിന് കാനറികളെ തകര്‍ത്തെറിഞ്ഞു

36-ാം മിനിട്ടില്‍ കൊളംബിയന്‍ താരം ജെ മുറില്ലോയുടെ ബൂട്ടില്‍ നിന്നാണ് വിജയ ഗോള്‍ പിറന്നത്. ഇഞ്ചുറി ടൈമില്‍ നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ് കിട്ടിയത് തുടര്‍ന്നുള്ള മത്സരങ്ങളിലും ബ്രസീലിന് തിരിച്ചടിയാകും. ബ്രസീലിന് ഈ മത്സരം യാര്‍ത്ഥത്തില്‍ വൈകാരികം തന്നെ ആയിരുന്നു. കാനറികളുടെ ലോകകപ്പ് സ്വപ്‌നങ്ങളെ കെടുത്തിക്കളഞ്ഞ് നെയ്മറിനെ പരിക്കിന്റെ പിടിയിലാക്കിയ സുനിഗയേയും സംഘത്തേയും ഏത് വിധേനയം തോല്‍പിയ്ക്കാന്‍ അവര്‍ പദ്ധതികളൊരുക്കിയിരുന്നു.
keywords-copa-football-brazil-colombia-neymar-redcard

Post a Comment

0 Comments

Top Post Ad

Below Post Ad