Type Here to Get Search Results !

Bottom Ad

വൈദ്യുതി കണക്ഷന്‍ വിഛേദിച്ചു ; റെയില്‍വെ പോലീസിന് ആശ്രയം മെഴുകുതിരിവെട്ടം

evisionnews

കാസര്‍കോട്:(www.evisoionnews.in) വൈദ്യുതി കണക്ഷന്‍ വിഛേദിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് റെയില്‍വെ പോലീസിന് മെഴുകുതിരിവെട്ടം മാത്രം ആശ്രയം. കഴിഞ്ഞ ദിവസം വൈകുേരത്തോടെ പോയ വൈദ്യുതി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാസര്‍കോട് റെയില്‍വെ പോലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടതായി കണ്ടെത്തിയത്. അതേസമയം ഇതിന്റെ കാരണം അറിയില്ലെന്ന് റെയില്‍വെ പോലീസ് പറഞ്ഞു.
റെയില്‍വെ പോലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി കണക്ഷനില്‍ നിന്നാണ് സ്വകാര്യവ്യക്തിയുടെ റസ്റ്റോറന്റിലേക്ക് വൈദ്യുതിയെത്തുത്.ആ റസ്റ്റോറന്റ് ലൈസന്‍സ് പ്രശ്‌നത്തിന്റെ പേരില്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഇതിനെതിരെ ഹോട്ടലുടമ അനുകൂലവിധി സമ്പാദിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമാണോ വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടതെന്ന് വ്യക്തമല്ല.വനിതാപോലീസ് അടക്കം റെയില്‍വെപോലീസ് സ്റ്റേഷനിലെ പതിനേഴോളം പോലീസുകാരാണ് ഇതോടെ ദുരിതത്തിലായിരിക്കുത്.

keywords: electricity-bill-cut-railway-police-candle-light

Post a Comment

0 Comments

Top Post Ad

Below Post Ad