കാസർകോട് :(www.evisionnews.in) കണ്ണൂർ യൂണിവേഴ്സിറ്റി ബി.എഡ് പ്രവേശനത്തിന് പുതുതായി അപേക്ഷ ക്ഷണിച്ചപ്പോഴാണ് യൂണിവേഴ്സിറ്റിയുടെ കീഴിൽ കാസർകോട് പ്രവർത്തിക്കുന്ന ഡിപ്പാട്ട്മെന്റ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ നിന്നും മലയാളത്തേയും ഫിസിക്കൽ സയൻസിനേയും പടിക്കു പുറത്താക്കിയത്.മലയാളത്തിൽ ബി.എഡ് ചെയ്യുന്നതിന് വർഷങ്ങളായി വിദ്യാർത്ഥികൾ ആശ്രയിച്ചിരുന്ന കാസർകോട് ജില്ലയിലെ ഏക സെന്ററായിരുന്നു ഇത്.ഫിസിക്കൽ സയൻസിൽ ബി.എഡ് ചെയ്യാനായി കന്നഡ മീഡിയം വിദ്യാർത്ഥികൾ ആശ്രയിച്ചിരുന്നതും യൂണിവേഴ്സിറ്റിയുടെ ഈ സെന്ററായിരുന്നു.ഇതോടെ ബി.എഡ് ചെയ്യുന്നതിനായി മറ്റ് ജില്ലകളിലെ സെന്റർ തേടി പോകേണ്ട ഗതി കേടിലായി ഭാഷ വിദ്യാർത്ഥികൾ. 'സപ്തഭാഷാ സംഗമഭൂമി' എന്നറിയപ്പെടുന്ന കാസർകോടിന്റെ ഭാഷാ പ്രാധാന്യം തിരിച്ചറിയാതെയാണ് യൂണിവേഴ്സിറ്റിയുടെ ഈ നടപടി.നേരത്തെ ബി.എഡിന് അപേക്ഷ ക്ഷണിച്ചപ്പോൾ മലയാളത്തിനും ഫിസിക്കൽ സയൻസിനും അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇതോടെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരുടേയും അവസരം നഷ്ടപ്പെടുകയാണ്.മലയാളം പഠനത്തിന് അവസരം ഒരുക്കിയില്ലെങ്കിൽ ശക്തമായ സമരത്തിന് ഒരുങ്ങിയിരിക്കുകയാണ് വിദ്യാർത്ഥികൾ.
Keywords : Chala Campus-kannur university-malayalam-physical science
Post a Comment
0 Comments