ചെറുവത്തൂര്‍ :(www.evisionnews.in)നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന ചെറുവത്തൂര്‍ ബസ്സ്സ്റ്റാന്റ് പൊട്ടി പൊളിഞ്ഞ് ഗതാഗതവും കാല്‍നട യാത്രയും ദുസ്സഹമായി തീര്‍ന്നിരിക്കുകയാണെന്നും കാല വര്‍ഷം ശക്തിപ്പെടുന്നതിന് മുമ്പ് ബസ്സ്സ്റ്റാന്റില്‍ രൂപപ്പെട്ട കുഴികള്‍ നികത്തി ജനങ്ങളുടെ യാത്രാ ദുരിതം മാറ്റാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 'ചെറുവത്തൂര്‍ വികസന കൂട്ടായ്മ' ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ക്ക് നിവേദനം നല്കി. ചെറുവത്തൂര്‍ ബസ്സ്സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍ക്ക് മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ ആവശ്യമായ ഒരു ബോക്സ് സ്ഥാപിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ചെയര്മാന് ലത്തീഫ് നീലഗിരി, കണ്‍വീനര്‍ മുകേഷ് ബാലകൃഷ്ണന്, കെ. ബാലകൃഷ്ണന്, അബ്ദുളള ലിപി, അബ്ദുല്‍ ഗഫൂര്‍ എം.കെ, നവാസ് ഏ കെ, അറഫാത്ത് ചെറുവത്തൂര്‍ എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.
keywords : cheruvathoor-busstand-traveller-panjayath-gramam-mobile-chairman
Post a Comment
0 Comments