Type Here to Get Search Results !

Bottom Ad

ബാലവേലയിൽ തിരുവനന്തപുരം മുന്നിൽ, കാസര്‍കോട് തൊട്ടുപിന്നില്‍

തിരുവനന്തപുരം: (www.evisionnews.in) കേരളത്തിൽ ബാലവേല ഏറ്റവും അധികം റിപ്പോർട്ട് ചെയ്തിരിക്കുന്നത് തലസ്ഥാന നഗരിയിൽ. അഞ്ച് വയസ് മുതൽ പതിനാലു വയസുവരെയുള്ള കുട്ടികൾ ഏറെയും ജോലി ചെയ്യുന്നത് തിരുവനന്തപുരത്താണ്. ചൈൽഡ് റൈറ്റ്സ് ആന്‍ഡ് യു എന്ന എൻജിഒയുടെ പഠനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

അഞ്ചിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള 1440 കുട്ടികളും 10നും 14നും ഇടയിൽ പ്രായമുള്ള 2632 കുട്ടികളും തലസ്ഥാന നഗരിയിൽ തൊഴിലെടുക്കുന്നുണ്ട്. തിരുവനന്തപുരം കഴിഞ്ഞാൽ കുട്ടികൾ ഏറെ ജോലി നോക്കുന്നത് മലപ്പുറം ജില്ലയിലാണ്. കാസർകോഡ്, എറണാകുളം,കൊല്ലം, പാലക്കാട് എന്നീ ജില്ലകളും തൊട്ടുപുറകിലുണ്ട്. കൂടുതൽ പെൺകുട്ടികൾ ജോലി നോക്കുന്നതും തിരുവനന്തപുരത്താണ്.

ബാലവേല ചെയ്യുന്നവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യവ്യാപകമായി ഈ കണക്കുകൾ നോക്കിയാൽ കേരളം വളരെ പിന്നിലാണെന്ന് മനസിലാക്കാം. രാജ്യത്ത് ബാലവേലയിൽ പ്രതിവർഷം 37 ശതമാനം വർധനവാണ് ഉണ്ടാകുന്നത്. അഞ്ചിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾ മറ്റുമാർഗമില്ലാതെ ജോലി‍യെടുക്കാൻ ബാധ്യസ്ഥരാകുകയാണ്.



keywords:childlabobour-first-truvandrum
Tags

Post a Comment

0 Comments

Top Post Ad

Below Post Ad