Type Here to Get Search Results !

Bottom Ad

ആണും പെണ്ണും മിണ്ടുന്നതിന് വിലക്ക്; എസ്എഫ്ഐ പ്രവര്‍ത്തകര്‍ എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ ഇരച്ചുകയറി

കോഴിക്കോട്: (www.evisionnews.in)കോഴിക്കോട് നഗരത്തിലെ പ്രമുഖ എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തില്‍ ആണും പെണ്ണും മിണ്ടുന്നതിന് വിലക്ക്. ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചാലും പടിക്കുപുറത്തു നില്‍ക്കണം. വാര്‍ത്ത പുറത്തുവിട്ട ശേഷം, ഈ കേന്ദ്രത്തിലേക്ക് ഇരച്ചുകയറിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നിയന്ത്രണങ്ങള്‍ എഴുതിയ ബോര്‍ഡുകള്‍ നശിപ്പിച്ചു.
എന്‍ട്രന്‍സ് പരിശീലനത്തിന് ഇവിടെ അഡ്മിഷന്‍ എടുക്കാന്‍ വരുന്ന വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും പാലിക്കേണ്ട നിബന്ധനകളാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്.
നേരില്‍കണ്ടാല്‍ പോലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും മിണ്ടരുത്. ഇനി, പെണ്‍കുട്ടികള്‍ ജീന്‍സ് ധരിച്ചെത്തിയാല്‍ ക്ലാസിന് പുറത്താകും. ഇങ്ങനെ പോകുന്നു ഈ പരിശീലന കേന്ദ്രത്തിലെ കരിനിയമങ്ങള്‍. ഇത്തരം വിലക്കുകള്‍ നിയമലംഘനമാണെന്ന് ബാലവകാശ കമ്മിഷന്‍ വിലയിരുത്തി.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസ് മുറിയും ലൈബ്രറിയുമാണ്. ഇത്തരം നിയമങ്ങള്‍ അനുസരിക്കാന്‍ കുട്ടികളും രക്ഷിതാക്കളും തയാറാണെന്നാണ് സ്ഥാപന ഉടമയുടെ വിശദീകരണം.

keywords: kerala-boy-girl-speak-sfi-entrance-exam-training
Tags

Post a Comment

0 Comments

Top Post Ad

Below Post Ad