Type Here to Get Search Results !

Bottom Ad

ബാര്‍ കോഴയും മുങ്ങി; കുറ്റപത്രം വേണ്ടെന്ന് വിജിലന്‍സ്

തിരുവനന്തപുരം: (www.evisionnews.in)ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കുറ്റപത്രം വേണ്ടെന്ന് വിജിലന്‍സ് തീരുമാനം. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോളാണ് തീരുമാനമെടുത്തത്. തീരുമാനം കോടതിയെ അറിയിക്കാന്‍ എസ്.പി സുകേശന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.

അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ളെന്ന മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശത്തെ തുടര്‍ന്നാണ് വിജിലന്‍സ് തീരുമാനം. വിഷയത്തില്‍ അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും നിയമോപദേശം നല്‍കിയില്ല. സുപ്രീംകോടതിയിലെ മറ്റ് മുതിര്‍ന്ന അഭിഭാഷകരോടും വിജിലന്‍സ് നിയമോപദേശം തേടിയിരുന്നു.

വിജിലന്‍സിന്‍െറ തീരുമാനം പ്രതീക്ഷിച്ചതെന്ന് ബാറുടമയും പരാതിക്കാരനുമായ ബിജു രമേശ് പ്രതികരിച്ചു. രാഷ്ട്രീയപരമായ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് വഴിപ്പെട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ഇനി കോടതിയില്‍ മാത്രമാണ് പ്രതീക്ഷയുള്ളത്. വിജിലന്‍സ് തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സ് നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് സി.പി.ഐ നേതാവ് വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ പറഞ്ഞു

keywords : kerala-bar-case-km-mani-vigilance-crime-file

Post a Comment

0 Comments

Top Post Ad

Below Post Ad