കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ ധര്‍ണ്ണനടത്തി. എന്‍ഡോസള്‍ഫാന്‍ ബാധിത ജില്ലയായിട്ട് പോലും ജനറല്‍ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങള്‍ സജ്ജീകരിക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ലെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ ഷെട്ടി പറഞ്ഞു. ആശുപത്രി പരിസരം മുഴുവന്‍ മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചെറിയ ജനദോഷത്തിന് ചികിത്സതേടി ആശുപത്രിയില്‍ എത്തുന്നവര്‍ ഡെങ്കിപനിയടക്കമുള്ള മാരക രോഗബാധിതരായി തിരിച്ച് പോകുന്ന സ്ഥിതി വിശേഷമാണ് ഇപ്പോള്‍ ഉള്ളത്. ഡെങ്കിപ്പനി മലേറിയ തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ ജില്ലയില്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അധികാരികള്‍ കാണിക്കുന്ന അവഗണനകള്‍ക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ പ്രസിഡണ്ട് പറഞ്ഞു.ദേശീയ സമിതിയംഗം പി.രമേശ്, ജില്ലാ സെക്രട്ടറി എസ്.കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഹരീഷ് നാരംപാടി, രാജേഷ് ഷെട്ടി, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര്‍.സുനില്‍, മണ്ഡലം പ്രസിഡണ്ട് ധനജ്ഞയന്‍ മധൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords:BJP-Kasaragod General Hospital
Post a Comment
0 Comments