Type Here to Get Search Results !

Bottom Ad

ബദിയടുക്ക സി.എച്ച്.സി യെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണം - ആശുപത്രി വികസന സമിതി

evisionnews

ബദിയടുക്ക : ബദിയടുക്ക സി.എച്ച്.സി യെ താലൂക്ക ആശുപത്രിയായി ഉയര്‍ത്തണമെന്ന് ആശുപത്രി വികസന യോഗം സര്‍ക്കാറിനോടാവശ്യപ്പെടാന്‍ തീരുമാനിച്ചു. 30 കിടക്കകളുളള ആശുപത്രിയില്‍ ലാബ് സൗകര്യം ഇല്ല. കിടത്തി ചികിത്സിക്കാനാവശ്യമായ ജീവനക്കാര്‍ ഇല്ല. പ്രസവ മുറിയടക്കം അത്യാധുനീക സൗകര്യങ്ങള്‍ അടങ്ങിയ കെട്ടിടമുണ്ടെങ്കിലും ഡോക്ടര്‍മാരും സ്റ്റാഫ് നെഴ്‌സും മറ്റു ജീവനക്കാരും ഇല്ലാത്തത് മൂലം ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. സി.എച്ച്.സിപരിധിയില്‍ 8 ഓളം ഡെങ്കി പനി രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു മാസത്തില്‍ 300 ഓളം ഇന്‍ പേഷ്യന്റ് രോഗികള്‍ അഡ്മിറ്റ് ചെയ്യുന്നു. ബദിയടുക്കയില്‍ കിടത്തി ചികിത്സിക്കായി ഒരു സ്വകാര്യ ആശുപത്രി പോലും ഇല്ലാത്തത് മൂലം രോഗികള്‍ ദൂരെയുളള ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. അടിയന്തിരമായി പരിഹാരം കാണുന്നതിന് എം.എല്‍.എ യുടെ നേതൃത്ത്വത്തില്‍ സമിതി അംഗങ്ങള്‍ മുഖ്യ മന്ത്രിയേയും ആരോഗ്യ വകുപ്പ് മന്ത്രിയേയും കാണും. ബ്ലോക്ക് പഞ്ചായത്ത് കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷനെ നിയമിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ശുക്കഝക്ത, വൈസ്.പ്രസിഡന്റ് മൂസാ ബി ചെര്‍ക്കള, പഞ്ചായത്ത് സ്റ്റാംഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, പഞ്ചായത്തംഗം മഹേഷ് വളക്കുഞ്ച, ഡെപ്യൂട്ടി ഡി.എം.ഒ വിമല്‍ രാജ്, മെഡിക്കല്‍ ഓഫാസര്‍ സത്ത്യ ശങ്കര ഭട്ട്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Keywords :C.H.C Badiyadukka-Taluk Hospital-Upgrade-na nellikkunnu mla

Post a Comment

0 Comments

Top Post Ad

Below Post Ad