Type Here to Get Search Results !

Bottom Ad

കുട്ടികള്‍ക്കുള്ള നൂട്രീഷന്‍ ഡ്രിങ്കിന് ദുര്‍ഗന്ധം: ഒരു ബാച്ചിന്റെ വില്‍പ്പന വിലക്കി

evisionnews

തിരുവനന്തപുരം (www.evisionnews.in): കുട്ടികള്‍ക്ക് നല്‍കുന്ന ന്യൂട്രീഷന്‍ ഡ്രിങ്കായ പീഡിയാഷുവര്‍ ദുര്‍ഗന്ധം വമിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വില്‍ക്കുന്നതിന് ഭക്ഷ്യസുരക്ഷ വിഭാഗം വിലക്കേര്‍പ്പെടുത്തി. ഉപയോഗിക്കാനാകാത്ത വിധം പ്രശ്‌നം കണ്ടെത്തിയ ഒരു ബാച്ച് വില്‍ക്കുന്നതിനാണ് വിലക്ക്. ഇക്കാര്യം മറ്റ് സംസ്ഥാനങ്ങളേയും അറിയിക്കും. 

എസ്എടി പേയിങ് കൗണ്ടറില്‍ നിന്ന് വാങ്ങിയ പീഡിയഷുവറിലാണ് പ്രശ്‌നം കണ്ടെത്തിയത്. തുടര്‍ച്ചയായി രണ്ടുതവണ വാങ്ങിയ പീഡിയഷുവറിലും ദുര്‍ഗന്ധം ഉണ്ടായതിനെത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷ വിഭാഗത്തിന് പരാതി നല്‍കിയത്. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധനയില്‍ ബാക്കിയുണ്ടായിരുന്നവയിലും പ്രശ്‌നം കണ്ടെത്തി. തുടര്‍ന്ന് ഇത് നല്‍കിയ മൊത്തവിതരണക്കാരുടെ ഗോഡൗണിലെത്തി പരിശോധന നടത്തി.

1.9.2014 നിര്‍മാണ തിയതി രേഖപ്പെടുത്തിയിട്ടുള്ള 44008 എം എന്‍ എന്ന ബാച്ചിലാണ് പ്രശ്‌നം കണ്ടെത്തിയത്. തുടര്‍ന്ന് സംസ്ഥാനത്ത് വില്‍പനക്കായി വിതരണം ചെയ്ത ഈ ബാച്ചിലെ ഉല്‍പന്നങ്ങള്‍ മുഴുവന്‍ തിരിച്ചെടുക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ക്കും ഇതേ നിര്‍ദേശം നല്‍കും. കൂടുതല്‍ പരിശോധനകള്‍ക്കായി സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 

Keywords: trivandram-kerala-news-nutrition-one-batch-banned-for-sale-pedeasure

Post a Comment

0 Comments

Top Post Ad

Below Post Ad