Type Here to Get Search Results !

Bottom Ad

കുഞ്ചത്തൂരില്‍ പള്ളിക്ക് നേരെ കല്ലേറ്: ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു

മഞ്ചേശ്വരം (www.evisionnews.in): സാമൂഹ്യവിരുദ്ധര്‍ പള്ളിക്ക് നേരെ നടത്തിയ അക്രമണത്തില്‍ കുഞ്ചത്തൂര്‍ പദവിലെ പള്ളിയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 1.30മണിയോടെയാണ് സംഭവം. 

ശബ്ദം കേട്ട് പള്ളിയിലുണ്ടായിരുന്ന ഉസ്താദ് പുറത്തിറങ്ങിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. കല്ലേറില്‍ പള്ളിയുടെ മുന്‍ഭാഗത്തെ രണ്ടു ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ഒരു കല്ല് പള്ളിക്കകത്തും രണ്ടു കല്ലുകള്‍ പള്ളിക്ക് പുറത്തും കണ്ടെത്തി. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു.



Keywords; Kasaraogd-news-kunjathur-kallu-police-monday-incident

Post a Comment

0 Comments

Top Post Ad

Below Post Ad