Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് സ്‌കൂളില്‍ അക്രമം; അധ്യാപികമാര്‍ക്ക് നേരെ കയ്യേറ്റശ്രമം

evisionnews


കാഞ്ഞങ്ങാട്: (www.evisionnews.in) സ്‌കൂളില്‍ അതിക്രമിച്ചകയറിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.ഇന്നലെ രാവിലെ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. പുറത്ത് നിന്നെത്തിയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് ഓഫീസിന്റെ വാതില്‍ തകര്‍ക്കുകയും ബെഞ്ചും ഡെസ്‌കും വലിച്ചെറിയുകയും ചെയ്തത്. രണ്ട് അധ്യാപികമാര്‍ക്ക് നേരെ ഇവര്‍ കയ്യേറ്റത്തിന് മുതിരുകയും കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിപ്പുമുടക്ക് സമരം ഒഴിവാക്കാന്‍ പി.ടി.എ യോഗം തീരുമാനിച്ചിരുന്നു. കഴിഞ്ഞ തവണ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ സമരമൊഴിവാക്കി മുദ്രാവാക്യം മുഴക്കി പിരിഞ്ഞുപോയിരുന്നു. ഇന്ന്‌ സംസ്ഥാനവ്യാപകമായി എ.ബി.വി.പി പഠിപ്പ് മുടക്കി. ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എ.ബി.വി.പി വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇതേ ചൊല്ലിയുള്ള പ്രശ്‌നമാണ് അക്രമത്തിന് കാരണം.

Keywords: Kanhangad--attack-against-teachers-durga-higher-secondary-school

Post a Comment

0 Comments

Top Post Ad

Below Post Ad