മഞ്ചേശ്വരം (www.evisionnews.in): രാത്രികാല പട്രോളിംങിനിറങ്ങിനിടെ സിവില്‍ പോലീസ് ഓഫീസര്‍മാരെ കല്ലെറിയുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ മുളിഞ്ചയിലെ സഞ്ചീവന്‍ എന്ന സഞ്ചി (20) കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി(ഒന്ന്)യില്‍ കീഴടങ്ങി. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ എട്ടിന് ഉപ്പള റെയില്‍വേ സ്റ്റേഷന് പരിസരത്ത് രാത്രികാല പട്രോളിങിനിറങ്ങിയ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് നേരെയാണ് അക്രമം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേരത്തെ പോലിസ് അറ്സ്റ്റു ചെയ്തിരുന്നു.
Keywords: Kasaragod-manjeshewer-case-police-raid-arrest
Post a Comment
0 Comments