Type Here to Get Search Results !

Bottom Ad

അഞ്ചംഗകുടുംബം നാടുവിട്ടത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പീഡനവിവരം മറച്ചുവെക്കാന്‍: പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു

കാസര്‍കോട് (www.evisionnews.in) : ബദിയടുക്ക ബെള്ളിഗെ ബലക്കളയിലെ അഞ്ചംഗകുടുംബം നാടുവിട്ടത് പ്രായപൂര്‍ത്തിയാകാത്ത കുട്ടി ബലാത്സംഗത്തിനിരയായ വിവരം ഒളിച്ചുവെക്കാനെന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് ബലാത്സംഗ കുറ്റം ചുമത്തി ഉദയനെ ടൗണ്‍ സി.ഐ.പി.കെ. സുധാകരന്‍ അറസ്റ്റ് ചെയ്തു. 

ഉദയന്റെ ഭാര്യയുടെ  സഹോദരി ബലാത്സംഗത്തിനിരയായതായി ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഉദയന്റേത് പ്രണയവിവാഹമായിരുന്നു. ഭാര്യ പാവപ്പെട്ട കുടുംബമായത് കൊണ്ട തന്നെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മകളെ വിവാഹം ചെയ്ത് കൊടുക്കേണ്ടി വന്നതെന്ന് വീട്ടുകാര്‍ നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നാണ് അറിയുന്നത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. ഇതിനിടയില്‍ ഭാര്യയുടെ സഹോദരിയോട് ഉദയന്‍ കൂടുതല്‍ അടുപ്പം കാട്ടുന്നതായി വീട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നു. സംഭവം വഷളാകുമെന്ന് വന്നപ്പോഴാണ് കുടുംബത്തെയും കൂട്ടി ഉദയന്‍ നാടുവിട്ടതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഉദയന്റെ ഭീഷണി ഭയന്നാണ് ഭാര്യ മക്കളോടൊപ്പം കൂടെ പോയതെന്നാണ് സംശയിക്കുന്നത്. 

മെയ് 14നാണ് ഉദയന്‍ രണ്ട് മക്കളെയും ഭാര്യയേയും ഭാര്യയുടെ അനുജത്തിയെയും കൂട്ടി നാടുവിട്ടത്. ഭാര്യയുടെ അമ്മ നല്‍കിയ പരാതിയില്‍ ബദിയടുക്ക പോലീസ് അന്വേഷിച്ചുവരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം മടിക്കേരിയിലെ ഒരു വീട്ടില്‍ നിന്ന് കണ്ടെത്തി നാട്ടിലെത്തിച്ചത്.



Keywords: Kasaragod-family-arrest-udayan

Post a Comment

0 Comments

Top Post Ad

Below Post Ad