Type Here to Get Search Results !

Bottom Ad

പഞ്ചാബിൽ അമോണിയ വാതകം ചോർന്ന് ആറു പേർ മരിച്ചു; 100 പേർ അവശനിലയിൽ

ലുധിയാന :(www.evisionnews.in) പഞ്ചാബിലെ ലുധിയാനയിൽ അമോണിയ വാതകം ചോർന്ന് ആറു പേർ മരിച്ചു. നൂറോളം പേർ അവശനിലയിലാണ്. അമോണിയ ഗ്യാസ് ടാങ്കർ ചോർന്നാണ് അപകടം. ലുധിയാനയിൽ നിന്നു 25 കിലോ മീറ്റർ അകലെ ദ്രോഹ ബൈപ്പാസിലാണ് അപകടം. ദേശീയ ദുരന്തനിവരാണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടങ്ങി.
ആറു പേർ നിലവിൽ മരിച്ചതായി ദ്രോഹ പൊലീസ് അറിയിച്ചു. ഇവരുടെ മൃതദേഹം ലുധിയാനയിലെ ആശുപത്രിയിലേക്ക് മാറ്റി. വാതകം ചോർന്നതിനെ തുടർന്ന് നൂറോളം പേർക്ക് ശ്വാസതടസമുണ്ടായതായും പൊലീസ് അറിയിച്ചു. വാതക ചോർച്ചയുണ്ടായതോടെ ജനങ്ങൾ ഭയപ്പെട്ട് വീടിനു പുറത്തിറങ്ങി. ദുരന്തത്തിനിരയായവരെ ദ്രോഹയിലെയും ലുധിയാനയിലെയും ഖന്നയിലെയും വിവധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുജറാത്ത് രജിസ്ട്രേഷനുള്ള ടാങ്കറാണ് അപകടത്തിൽപ്പെട്ടത്.
keywords:punjab-amonia-death-injury
Tags

Post a Comment

0 Comments

Top Post Ad

Below Post Ad