Type Here to Get Search Results !

Bottom Ad

എയര്‍ ഇന്ത്യ വിമാനത്തില്‍ നല്കിയ ഭക്ഷണത്തില്‍ പല്ലി

ന്യൂഡൽഹി: (www.evisionnews.in) എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തിയെതായി പരാതി. വ്യാഴാഴ്ച ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് ഉച്ചയ്ക്ക് ഒരു മണിയോടെ യാത്ര തിരിച്ച എ.ഐ 111 വിമാനത്തിൽ വിളന്പിയ ഭക്ഷണത്തിലാണ് പല്ലിയെ കണ്ടെത്തിയത്. പല്ലിയെ കണ്ടെത്തിയ വിവരം അധികൃതരെ അറിയിച്ചപ്പോൾ ഭക്ഷണം മാറ്റി നൽകാമെന്നായിരുന്നു ജീവനക്കാരുടെ നിർദ്ദേശം. എന്നാൽ യാത്രക്കാരന് ഇത് സ്വീകാര്യമായില്ല. ഭക്ഷണം മാറ്റി വാങ്ങാൻ യാത്രക്കാരൻ വിസമ്മതിച്ചതോടെ വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രക്കാരും ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. ഇവരെ അനുനയിപ്പിക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും ഫലമില്ലാതെയായി. തുടർന്ന് എയർഇന്ത്യയ്ക്ക് യാത്രക്കാരൻ പരാതി നൽകുകയായിരുന്നു.

എന്നാൽ, തങ്ങൾക്ക് ഇത് സംബന്ധിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് എയർഇന്ത്യ അധികൃതർ വ്യക്തമാക്കി. വിമാനത്തിൽ വിളന്പിയ ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അധികൃതർ വിശദീകരിച്ചു



keywords:air-india-plain-food-lizard 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad