മംഗലാപുരം: (www.evisionnews.in) മംഗലാപുരത്ത് നിന്നും അബുദാബിയിലേക്കുള്ള IX 815 എയര്‍ ഇന്ത്യ വിമാനം 10 മണിക്കൂര്‍ വൈകി.തുടർന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളംവെക്കുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. വെള്ളിയാഴച രാത്രി 11 മണിക്ക് പുറപ്പെടേണ്ട ഫ്ളൈറ്റാണ് 10 മണിക്കൂറോളം വൈകിയത്.ഇത് മൂലം മലയാളികൾ അടക്കമുള്ള ഗൾഫ് യാത്രക്കാർ വലഞ്ഞു .
ഒടുവില്‍ ശനിയാഴ്ച രാവിലെ 9.10 മണിയോടെയാണ് ഫ്ളൈറ്റ് അബുദാബിയിലേക്ക് പുറപ്പെട്ടത്. അതേസമയം ശനിയാഴ്ച രാവിലെ 9.10 മണിക്ക് പുറപ്പെടേണ്ട മംഗലാപുരം - ദുബൈ എയര്‍ ഇന്ത്യ വിമാനം വൈകിട്ട് ആറ് മണിയോടെ മാത്രമേ പുറപ്പെടാന്‍ കഴിയുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു .
keywords: air-india-10-hour-late-waiting-strike
Post a Comment
0 Comments