Type Here to Get Search Results !

Bottom Ad

കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ അര്‍ജന്റീനക്കാരനെ മെസ്സി രക്ഷിച്ചു


ബ്യൂണസ് ഐറിസ്:(www.evisionnews.in) രാജ്യത്തിനുവേണ്ടിയും ക്ലബ്ബിനുവേണ്ടിയും ഫുട്‌ബോളുകൊണ്ട് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ മാത്രമല്ല, കോള്ളക്കാരുടെ പിടിയില്‍ അകപ്പെട്ടവരെ രക്ഷിക്കാനും ഫുട്‌ബോള്‍ സൂപ്പര്‍താരം മെസ്സിക്ക് സാധിക്കും. അര്‍ജന്റീനക്കാരനായ ശാസ്ത്രജ്ഞന്‍ സാന്റിയാഗോ ലോപസ് മെന്‍ഡസ് ആണ് ഇക്കാര്യം പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. നൈജീരിയയില്‍ ശാസ്ത്രജ്ഞനായിരു ജോലി ചെയ്യുകയാണ് ലോപസ്. ജൂണ്‍ 24ന് ജോലി ആവശ്യാര്‍ഥം പുറത്തുപോയപ്പോള്‍ ഒരുസംഘം കൊള്ളക്കാര്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി. മൂന്നു ദിവസം കൊള്ളക്കാരുടെ തടവില്‍ ജീവനുവേണ്ടി യാചിച്ച ഇദ്ദേഹത്തെ പിന്നീട് കൊള്ളക്കാര്‍ വിട്ടയക്കുകയും ചെയ്തു. മോചനദ്രവ്യം നല്‍കിയതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. എന്നാല്‍ മോചന ദ്രവ്യം മാത്രം നല്‍കിയതുകൊണ്ട് അവര്‍ വിട്ടയക്കില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. തോക്കിന്റെ മുനയില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിഞ്ഞ ലോപസിന് തുണയായത് മെസ്സിയാണ്. ലോപസ് അമേരിക്കക്കാരന്‍ ആണെന്നായിരുന്നു കൊള്ളക്കാര്‍ കരുതിയിരുന്നത്. ഏതാണ് രാജ്യമെന്ന ചോദ്യത്തിന് സൗത്ത് അമേരിക്ക എന്ന് പറഞ്ഞെങ്കിലും അവര്‍ക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. ഒടുവില്‍ മെസ്സി.. മെസ്സി എന്നു പറഞ്ഞതോടെ അവര്‍ ഉടന്‍ തിരിച്ചറിയുകയും തന്നോടുള്ള പെരുമാറ്റത്തില്‍ മാറ്റം വന്നതായും ലോപ്പസ് പറഞ്ഞു. കടുത്ത മെസ്സി ആരാധകരാണ് കൊള്ളക്കാര്‍ എന്നുറപ്പാണ്. മെസ്സിയുടെ രാജ്യക്കാരനാണെന്ന് അവര്‍ക്ക് മനസിലായതോടെ തന്നോടുള്ള വൈരാഗ്യം മാറ്റിവെക്കുകയും സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്തു. മെസ്സിയാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് ഉറച്ചുവിശ്വസിക്കുന്നതായും ലോപസ് പറഞ്ഞു.

Keywords : Messi-Robbers-Argentina-fan-rescued




Post a Comment

0 Comments

Top Post Ad

Below Post Ad