Type Here to Get Search Results !

Bottom Ad

കനിവ്-2015; ദുബൈ കെ.എം.സി.സി. ഉദുമ മണ്ഡലം ബ്രൌഷർ പ്രകാശനം ചെയ്തു

ദുബൈ:(www.evisionnews.in) പരമ്പരാഗത രീതിയിൽ നിന്ന് മാറി നൂതന ആശയങ്ങൾ നടപ്പിലാക്കുന്നതിൽ യു.എ.ഇ. യിലെ വിവിധ കെ.എം.സി.സി. കമ്മിറ്റികൾ മത്സരിക്കുകയാണെന്നും അടുത്ത മൂന്ന് വർഷത്തേക്കുള്ള പദ്ധതികൾ മുൻ കൂട്ടി ആസൂത്രണം ചെയ്ത ഉദുമ മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തന ശൈലി മാതൃകാ പരമാണെന്നും യു.എ.ഇ. കെ.എം.സി.സി. ജനറൽ സെക്രട്ടറി ഇബ്രാഹിം എളെറ്റിൽ പ്രസ്ഥാവിച്ചു. ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി അടുത്ത മൂന്ന് വർഷത്തേക്കുള്ള 20 ഇന പദ്ധതികളുടെ ബ്രൌഷർ "കനിവ്-2015" പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബൈ കെ.എം.സി.സി പ്രസിടണ്ട് പ.കെ.അൻവർ നഹ ബ്രൌഷർ ഏറ്റു വാങ്ങി. യു.എ.ഇ. കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി ഉൽഘാടനം ചെയ്തു. സമസ്ഥ മുശാവറാംഗം യു.എം.അബ്ദുൾ റഹിമാൻ മുസ്ലിയാർ പ്രാർത്ഥന നടത്തി. ഖലീൽ റഹ്മാൻ ഖാശിഫി മുഖ്യ പ്രഭാഷണം നടത്തി. ഉദുമ മണ്ഡലം പ്രസിടണ്ട് മുനീർ ബെന്താട് അധ്യക്ഷത വഹിച്ചു. 


യു.എ.ഇ.കെ.എം.സി.സി വൈസ് പ്രസിടണ്ട് ഹുസ്സൈനാർ ഹാജി എടച്ചാക്കൈ, കാസർകോട് ജില്ലാ കെ.എം.സി.സി പ്രസിടണ്ട് ഹംസ തൊട്ടി, ഉപദേശക സമിതി ചെയർമാൻ എം.എ.മുഹമ്മദ്‌ കുഞ്ഞി, ജനറൽ സെക്രട്ടറി എം.കെ. അബ്ദുള്ള ആറങ്ങാടി,അബു മങ്ങാട്, ഹനീഫ് ചെർക്കളം, ടി.ആർ.ഹനീഫ്, ഖാദർ ബെണ്ടിച്ചാൽ, ഇസ്മയിൽ നാലാം വാതുക്കൽ, ഹസൈനാർ ബീജന്തടുക്ക, സി.എച്ച്. നൂറുദ്ദീൻ, ഖാലിദ്‌ പടന്ന പ്രസംഗിച്ചു. ആശിഫ് പള്ളങ്കോട്, അയ്യൂബ് ഉറുമി, യൂസുഫ് മുക്കൂട്, സലാം കന്യപ്പാടി, എ.ജി.എ.റഹ്മാൻ, ഡോ.ഇസ്മയിൽ, പി.ഡി.നൂറുദ്ദീൻ, ഫൈസൽ പട്ടേൽ, അബ്ദുള്ള കേടുമ്പാടി, അഷ്‌റഫ്‌ ബോസ്സ്, മുഹമ്മദ്‌ മാങ്ങാട്, താജുദ്ദീൻ കോട്ടിക്കുളം, ഫവാസ് പൂച്ചക്കാട്, ഓ.എം.അബ്ദുള്ള, റിയാസ് മുല്ലച്ചേരി, നൌഫൽ മങ്ങാടൻ, സമീർ പരപ്പ, ഹമീദ് പൊവ്വൽ, മുഹമ്മദ്‌ കുഞ്ഞി ചെമ്പിരിക്ക, അസ്ലം കോട്ടപ്പാറ, ഖാലിദ്‌ മല്ലം, മനാഫ് ഖാൻ മഠം, ഹാഷിം പടിഞ്ഞാർ, നിസാം ബോവിക്കാനം, ആരിഫ്‌ ചെരുമ്പ, മുനീർ പള്ളിപ്പുറം, റഷീദ് ഹാജി കല്ലിങ്കാൽ, എൻ.എം. അബ്ദുള്ള ഹാജി പരപ്പ, റാഫി പള്ളിപ്പുറം, കെ.പി.അബ്ബാസ്‌ കളനാട് സംബന്ധിച്ചു. 


ജനറൽ സെക്രട്ടറി റഫീഖ് മാങ്ങാട് സ്വാഗതവും ട്രഷറർ ഫൈസൽ നന്ദിയും പറഞ്ഞു.

keywords: kmcc-uduma-mandalam-committe

Post a Comment

0 Comments

Top Post Ad

Below Post Ad