ന്യൂഡല്‍ഹി: (www.evisionnews.in) ലോകകപ്പ് ടീമില്‍ നിന്ന് യുവരാജിനെയും സെവാഗിനെയും ഒഴിവാക്കിയത് ആനമണ്ടത്തരമെന്ന് പാക് ഇതിഹാസ സ്പിന്നര്‍ അബ്ദുള്‍ ഖാദിര്‍. മികച്ച പ്രതിഭയുളള താരങ്ങളെ ഒഴിവാക്കിയ സെലക്ടര്‍ ബോര്‍ഡിന്റെ നടപടി നിര്‍ഭാഗ്യകരമായി പോയെന്നും അദ്ദേഹം പറഞ്ഞു. സെവാഗും യുവരാജുമുളള ടീമിനെ നേരിടാന്‍ ഏതും ബൗളറും ഒന്നു പേടിക്കുമെന്നും ഖാദീര്‍ പറഞ്ഞു. യുവരാജിന് മികച്ച രീതിയില്‍ പന്തെറിഞ്ഞ് എതിര്‍ ബാറ്റിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കുമെന്നും ഖാദിര്‍ പറഞ്ഞു.
താന്‍ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിക്കില്ലെന്ന് വിരേന്ദര്‍ സെവാഗ് വ്യക്തമാക്കിയിരുന്നു. അടുത്ത രണ്ട് വര്‍ഷം കൂടി താന്‍ ക്രിക്കറ്റില്‍ സജീവമാകുമെന്ന് വിരേന്ദര്‍ സെവാഗ് വ്യക്തമാക്കി. ഒരു റേഡിയോ ചാനല്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോശം ഫോമിന്റെ പേരിലാണ് ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് സെവാഗിനെ ഒഴിവാക്കിയത്.
താനിപ്പോഴും കളിച്ചുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കുന്നില്ലെന്നുമായിരുന്നു വിരമിക്കലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സെവാഗിന്റെ പ്രതികരണം. കളിയെക്കുറിച്ചുമാത്രമാണ് ഇപ്പോള്‍ തന്റെ ചിന്ത. നിലവിലെ ഇന്ത്യന്‍ ടീമിന് ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Keywords: Youvaraj, Shewag, world cup, squad, Pak spinner Abdul Khader
Post a Comment
0 Comments