Type Here to Get Search Results !

Bottom Ad

സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചാരണം: യൂത്ത് ലീഗിന്റെ ഇടപെടല്‍ പ്രശംസനീയം

കാസര്കോട് (www.evisionnews.in): ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളെ ഊതി വീര്‍പ്പിച്ച് സോഷ്യല്‍ മീഡിയകളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടന്നപ്പോള്‍ ഓരോ വാര്‍ത്തകളുടെയും സത്യാവസ്ഥ നേരിട്ടറിഞ്ഞ് ജനങ്ങളിലെത്തിച്ച യൂത്ത് ലീഗിന്റെയും കെഎംസിസിയുടെയും സൈബര്‍ പോരാളികളുടെ പ്രവര്‍ത്തനം പ്രശംസനീയമായി. 

മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌റ് എകെ ആരിഫ് വാട്‌സപ്പിലൂടെ നടത്തിയ 3 മിനിട്ട് ദീര്‍ഘമുള്ള ഓഡിയോഭാഷണം മണിക്കൂറുകള്‍ക്കകം പതിനായിരങ്ങളാണ് ശ്രവിച്ചത്. മഞ്ചേശ്വരത്ത് ഒരു യുവാവ് കൊല്ലപ്പെട്ടെന്നും ഉപ്പളയില്‍ ഒരു പള്ളി അക്രമിക്കപ്പെട്ടെന്നുമായി പ്രചരിച്ച വാര്‍ത്തകള്‍ കണ്ട് പരിഭ്രാന്തരായ യാത്രക്കാര്‍, ഒരു വര്‍ഗ്ഗീയ കലാപമുണ്ടാവുമോ എന്ന ഭീതിയില്‍ വിറങ്ങലിച്ച കുടുംബങ്ങള്‍ക്ക് ഏറെ ആശ്വസകരമായിരുന്നു ഈ റെക്കോര്‍ഡിംങ്. സമാധാനം ആഗ്രഹിക്കുന്ന സമുദായ പ്രതിനിധി എന്ന നിലയില്‍ ധാര്‍മ്മിക ദൗത്യമാണ് ഇതിലൂടെ നടത്തിയതെന്നും വ്യാജ പ്രചരണങ്ങളെ ജനങ്ങളാരും വിശ്വസിക്കരുതെന്നും എ കെ ആരിഫ് പറഞ്ഞു.

evisionnews


Keywords: Kasaragod-kmcc-youthleague-mandalam-rss-social-media-root

Post a Comment

0 Comments

Top Post Ad

Below Post Ad