Type Here to Get Search Results !

Bottom Ad

വിപണിയില്‍ തരംഗമായി മാറിയ ഷവോമി ഇന്ത്യയില്‍ നിര്‍മാണമാരംഭിക്കുന്നു


ചെന്നൈ: (www.evisionnews.in)  ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷവോമി ഇന്ത്യയില്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാണം തുടങ്ങുന്നു. ചെന്നൈയില്‍ നിന്ന് ഈവര്‍ഷം അവസാനത്തോടെ ഫോണുകള്‍ വിപണിയില്‍ ഇറക്കാനാണ് പദ്ധതി. മൊബൈല്‍ ഫോണ്‍ വിപണിയില്‍ തരംഗമായ ഷവോമിയുടെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. ഈ സാഹചര്യം കൂടുതല്‍ മുതലെടുക്കുകയാണ് ഇന്ത്യയില്‍ ഹാന്‍ഡ് സെറ്റ് നിര്‍മാണം തുടങ്ങുന്നതോടെ കമ്പനി ലക്ഷ്യമിടുന്നത്.
ചെന്നൈ ശ്രീപെരുമ്പത്തൂരിലെ നോക്കിയയുടെ അടച്ചുപൂട്ടിയ പ്ലാന്റ് പാട്ടത്തിനെടുത്ത് നിര്‍മാണമാരംഭിക്കാനാണ് ഷവോമിയുടെ പദ്ധതി. ബംഗളൂരുവില്‍ ഗവേഷണ-വികസന കേന്ദ്രം സ്ഥാപിക്കാന്‍ പദ്ധതിയുള്ളതായി ഷവോമി നേരത്തേ വ്യക്തമാക്കിയിരുന്നു. ചൈനയ്ക്ക് പുറത്ത് ഷവോമി ആരംഭിക്കുന്ന കേന്ദ്രങ്ങളായിരിക്കും ഇവ. രണ്ടുകേന്ദ്രങ്ങളും മാര്‍ച്ചോടെ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് സൂചന.
പൊതുവിപണിയില്‍ ഷവോമി ഹാന്‍ഡ് സെറ്റ് ലഭ്യമല്ല. ഓണ്‍ലൈന്‍ വഴി മാത്രമാണ് ഇവ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ സ്വന്തമായി ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ആരംഭിക്കാനും ഷവോമിക്ക് പദ്ധതിയുണ്ട്. 2010ല്‍ ആരംഭിച്ച കമ്പനി പുറത്തിറക്കുന്ന ഫോണുകള്‍ ചൈനീസ് ഐഫോണ്‍ എന്നാണ് അറിയപ്പെടുന്നത്.


Keywords: Chinese mobile, Shavomi, India, Chennai, Mobile phone, E-commerce

Post a Comment

0 Comments

Top Post Ad

Below Post Ad