ബേപ്പ് സി.ആര്‍.എല്‍.പി സ്‌കുള്‍ കുട്ടികളടക്കം നിരവധി പേര്‍ പോകുന്ന റോഡരികിലാണ് മാലിന്യങ്ങള്‍ വാഹനങ്ങളിലും മറ്റുമായി കൊണ്ടു തള്ളുന്നത്. പ്ലാസ്റ്റിക് സഞ്ചികളില്‍ കെട്ടിയും അല്ലാതെയും കൊണ്ടു തള്ളുന്ന മാലിന്യങ്ങള്‍ അഴുകി പരിസരമാകെ ദുര്‍ഗന്ധം വമിക്കുന്നു.
ഇതില്‍ ഭക്ഷണം തിരഞ്ഞ് നായ്ക്കളും കുറുക്കന്മാരും കടിപിടികൂടുന്നതും പതിവാണ്. അതുകൊണ്ടു തന്നെ പ്രദേശത്ത് പട്ടി ശല്യവും കുറുക്കന്മാരുടെ ശല്യവും പെരുകിയിട്ടുണ്ട്. റോഡരികില്‍ തള്ളുന്നതിന് പുറമെ വനത്തിന്റെ അരിക് ചേര്‍ന്നും മാലിന്യങ്ങള്‍ കൊണ്ടിടുന്നു. ഇത് പരിസര മലിനീകരണത്തിനും വനത്തിന്റെ നാശത്തിനും കാരണമാകുന്നു.
മദ്യപാനികളുടെയും അനാശാസ്യ പ്രവര്‍ത്തകരുടേയും വിഹാരരംഗം കൂടിയാണ് മഞ്ചക്കല്‍ പ്രദേശം. വഴി യാത്രക്കാര്‍ ഇതിലൂടെ സഞ്ചരിക്കാന്‍ ഭയക്കുന്ന സ്ഥിതിയുമുണ്ട്. ബൈക്കുകളിലെത്തി സ്ത്രീകളുടെ മാല കവരുന്ന സംഭവങ്ങളും ഇവിടെ പതിവാണ്. ഇതിനു പുറമെ കാട്ടുപന്നി, പാമ്പ് ശല്യവും പ്രദേശത്ത് രൂക്ഷമാണ്. അടുത്തിടെയായി ഇവിടെ ഒരു കാട്ടുപോത്ത് ഇറങ്ങിയതായും വാര്‍ത്ത പരന്നിരുന്നു.
ഇതിനെതിരെ നാട്ടുകാര്‍ വനനിരീക്ഷണ സേനാ രൂപീകരിച്ച് രംഗത്ത് വന്നിട്ടുണ്ട്. യോഗത്തില്‍ ശ്രീജിത്ത് മഞ്ചക്കല്‍ അധ്യക്ഷത വഹിച്ചു. പ്രദീപ് കാട്ടിപ്പള്ളം, ശ്രീനേഷ് ബാവിക്കര, ബി.എം. സുദേവ്, സന്തോഷ് കാട്ടിപ്പള്ളം, മുനീര്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
keywords : waste-through-care-manjakkal-security
Post a Comment
0 Comments