ക്രൈസ്റ്റ് ചര്‍ച്ച്: (www.evisionnews.in) ലോകകപ്പിലെ ആദ്യ ജയം ന്യൂസിലാന്റിന്. 98 റണ്‍സിനാണ് ആതിഥേയര്‍ ലങ്കയെ തകര്‍ത്തത്. ന്യൂസിലാന്റ് മുന്നോട്ട് വെച്ച 332 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ശ്രീലങ്ക 233 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം(65) കെയിന്‍ വില്യംസണ്‍(57) കോറി ആന്‍ഡേഴ്‌സണ്‍(75) മാര്‍ട്ടിന്‍ ഗുപ്റ്റില്‍(49) എന്നിവരുടെ മികവിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക മികച്ച രീതിയില്‍ തുടങ്ങിയെങ്കലും തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു.
ലങ്കന്‍ നിരയില്‍ 65 റണ്‍സെടുത്ത തിരിമാന്നെക്കും 46 റണ്‍സെടുത്ത മാത്യൂസിനും മാത്രമെ തിളങ്ങാനായുള്ളൂ. ന്യൂസിലാന്റിന് വേണ്ടി സൗത്തി, ബൗള്‍ട്ട്, മില്‍നെ, വെട്ടോറി, കോറി ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റിന്റെ ആദ്യ വിക്കറ്റ് 111ല്‍ നില്‍ക്കെയാണ് നഷ്ടമാകുന്നത്. ഒരു ഭാഗത്ത് തകര്‍ത്ത് കളിച്ച മക്കല്ലം ഈ ലോകകപ്പിലെ ആദ്യ അര്‍ദ്ധ സെഞ്ച്വറിക്ക് ഉടമയായി. 49 പന്തില്‍ നിന്ന് 10 ഫോറും 1 സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു മക്കല്ലത്തിന്റെ ഇന്നിങ്‌സ്. അവസാനത്തില്‍ തകര്‍ത്തടിച്ച കോറി ആന്‍ഡേഴ്‌സണ്‍ 46 പന്തില്‍ നിന്നാണ് 75 റണ്‍സ് നേടിയത്. 19 പന്തില്‍ നിന്ന് 29 റണ്‍സുമായി ലൂക്ക് റോഞ്ചിയും മികച്ച സ്‌കോര്‍ കണ്ടെത്തുന്നതില്‍ ന്യൂസിലാന്റിനെ സഹായിച്ചു. ശ്രീലങ്കയക്ക് വേണ്ടി ലക്മല്‍, ജീവന്‍ മെന്‍ഡിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
Keywords: Worldcup cricket, first vicotry, Newzeland,
Post a Comment
0 Comments