പള്ളങ്കോട്: (www.evisionnews.in)ദേലംപാടി പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന ചങ്ക്‌സ്മ്മിറ്റിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണം. പരിപാടിയോനുബന്ധിച്ച പ്രഖ്യാപിച്ച പ്രതിഭാ പുര്‌സകാരത്തിനായി വാട്‌സ്ആപ്പില്‍ നടന്ന വോട്ടെടുപ്പ് വ്യത്യസ്തമായി. പഞ്ചായത്തിലെ നോമിനേറ്റ് ചെയ്ത അമ്പതോളം പേരില്‍ നിന്ന് നാലു പേരാണ് അന്ത്യഘട്ടത്തില്‍ മത്സരിച്ചത്. ഹനീഫ് ഹുദവി ദേലംപാടി, ഇര്‍ഷാദ് വാഫി പള്ളങ്കോട്, റസാഖ് പള്ളങ്കോട്, ഖലീല്‍ അഡൂര്‍ എന്നിവരാണ് അന്തിമ ലിസ്റ്റില്‍ വന്നത്. ആയിരക്കണക്കിന് പേരാണ് വാട്‌സ്ആപ്പിലൂടെ വോട്ടു ചെയ്തത്. ഇബ്രാഹിം പള്ളങ്കോടിന്റെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് നടന്നത്.
നാളെ (14-02-2015) രാവിലെ 9 നാണ് പുതിയകണ്ടം പയസ്വിനി തീരത്ത് ഹസനുല്‍ മുബീന്‍ നഗറില്‍ ചങ്ക്‌സ്മ്മിറ്റ് നടക്കുന്നത്. ഓര്‍മ്മയുടെ ഇതളുകള്‍, വിരിയുന്ന പൂക്കള്‍, കൗണ്‍സില്‍ മീറ്റ്, ദ റിയല്‍ ചങ്ക്‌സ്മ്മിറ്റ്, ഓള്‍ഡ്‌സ്മ്മിറ്റ്, സംവാദം തുടങ്ങിയ സെഷനുകളായാണ് പരിപാടി. പരിപാടി വിജയിപ്പിക്കുന്നതിനായി പള്ളങ്കോട് ശാഖ തീരുമാനിച്ചു. യോഗത്തില്‍ ബഷീര്‍ എ.ബി, സവാദ് സി.കെ, അന്‍വര്‍ സാദാത്ത്, അബ്ദുല്‍ റഹ്്മാന്‍ എ.കെ, ജസീല്‍, സിറാജുദ്ദീന്‍ എ.കെ, ജസാറുദ്ദീന്‍, നുഷ്അദ്, സ്ഫ്‌വാന്‍, ശുഹൈബ്, സലീം ഉബൈദ് എന്നിവര്‍ സംസാരിച്ചു.
keywords : whatsapp-vote-award-chunkzmeet-delampady
Post a Comment
0 Comments