കാസര്‍കോട്: (www.evisionnews.in) വാട്‌സ് ആപ്പിലൂടെ വര്‍ഗ്ഗീയ പ്രചരണത്തിനെതിരെ നടപടി ശക്തി ജില്ലാ പോലീസ്. വിഭാഗീയ സന്ദേശങ്ങളുമായി ബന്ധപ്പെട്ട് മൂന്നു കേസ് രജിസറ്റര്‍ ചെയ്തതായി പോലീസ് സൂപ്രണ്ട് തോംസണ്‍ ജോസ് അറിയിച്ചു. ഇതില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.
നൂറോളം വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തെളിവുകള്‍ സൈബര്‍ സെല്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
എഫ്.ബി പുള്ളോര്‍സ്, വോയ്‌സ് ഓഫ് എസ്.ഡി.പി.ഐ, ഐ.ടി.ഐ മൊഞ്ചന്മാര്‍, ഫ്രണ്ട്‌സ് ക്ലബ് തുടങ്ങിയ പേരുകളില്‍ വര്‍ഗീയതയും തെറ്റിദ്ധാരണകളും പരത്തുന്ന നൂറോളം ഗ്രൂപ്പുകളുടെ ലിസ്റ്റ് സൈബര്‍ സെല്‍ തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. ഈ ഗ്രൂപ്പുകളിലെ മെമ്പര്‍മാരുടെ വിലാസസം ശേഖരിച്ചുക്കൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെ ഈ ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ ഉടന്‍ ആരംഭിക്കും.
കേസില്‍ നിന്ന് ഒഴിവാകുന്നതിന് പരിചയമില്ലാത്ത വ്യക്തികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗമാകാതിരിക്കുക. മെമ്പര്‍മാരായ ഗ്രൂപ്പില്‍ വര്‍ഗീയവും അസഹിഷ്ണുത ഉണ്ടാക്കുന്നതുമായ മെസേജുകള്‍ വരുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ആ ഗ്രൂപ്പില്‍ നിന്ന് ഒഴിവാകുക, വിവരം പോലീസിനെ അറിയിക്കുക തുടങ്ങിയ വിര്‍ദ്ദേശങ്ങള്‍ പോലീസ് നല്‍കുന്നു.ഒരാള്‍ മെമ്പര്‍ ആയിട്ടുള്ള ഗ്രൂപ്പില്‍ വരുന്ന മെസേജിന്റെ ഉത്തരവാദിത്വം അഡ്മിനും ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കും ഒപ്പം ഗ്രൂപ്പിലെ എല്ലാവര്‍ക്കും ഉണ്ടെന്ന് അറിയിപ്പില്‍ പറഞ്ഞു.
പ്രകോപനപരമായ മെസേജുകള്‍ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളില്‍ അംഗമാകുന്നത് ജാമ്യമില്ലാത്ത കുറ്റമായിരിക്കും. ഗ്രൂപ്പില്‍ നിന്ന് ഒഴിവായ ശേഷം ഒരാളെ ഗ്രൂപ്പിലേക്ക് വീണ്ടും ചേര്‍ക്കുന്നുണ്ടെങ്കില്‍ ആ വിവരവും സൈബര്‍ സെല്ലില്‍ അറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച വിവരങ്ങള്‍ 9497976013, 04994 257 800 എന്നീ നമ്പറുകളില്‍ നല്‍കാവുന്നതാണ്.
Keywords: Whatsapp, three men arrest, 100 groups, members, number
Post a Comment
0 Comments