Type Here to Get Search Results !

Bottom Ad

ഫേസ്ബുക്കില്‍ നിന്നും സുന്ദരികളുടെ ചിത്രമെടുത്ത് വാട്‌സ്ആപ്പിലൂടെ അയച്ച് 'പെണ്‍വാണിഭം'; രണ്ട് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: (www.evisionnews.in)  ഫ്ലാറ്റുകളില്‍ സുന്ദരികളായ പെണ്‍കുട്ടികളെ ലൈംഗികാവശ്യത്തിന് എത്തിക്കാമെന്ന് വെബ്‌സൈറ്റിലൂടെ പ്രചരിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘം പിടിയില്‍. പ്രധാനമായും ഫെയ്‌സ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് പകര്‍ത്തിയ ഫോട്ടോകള്‍ വാട്‌സ് ആപ്പിലൂടെ ആവശ്യക്കാര്‍ക്ക് നല്‍കിയാണ് ഇവര്‍ തട്ടിപ്പു നടത്തിയത്. 
മലപ്പുറം ചോലക്കല്‍ ഹൗസില്‍ മുനീര്‍ ചുക്കാന്‍(27), വടകര കുളങ്ങരത്ത് മീത്തല്‍ ദസ്തക്കീര്‍ (32) എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ സി.ഐ ടി.കെ.അഷ്‌റഫും സംഘവും അറസ്റ്റ് ചെയ്തത്. പരാതി ലഭിച്ചതിനേത്തുടര്‍ന്ന് ഉത്തര മേഖല എ.ഡി.ജി.പി എന്‍.ശങ്കര്‍റെഡ്ഡിയാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.
കാലിക്കറ്റ് കോള്‍ ഗേള്‍സ്, എസ്‌കോര്‍ട്ട് കാലിക്കറ്റ് എന്നീ പേരുകളില്‍ വെബ്‌സൈറ്റുകള്‍ ഉണ്ടാക്കി അതില്‍ മൊബൈല്‍ നമ്പര്‍ നല്‍കിയാണ് ഇവര്‍ പദ്ധതിക്ക് തുടക്കമിട്ടത്. പെണ്‍കുട്ടികളെ ആവശ്യപ്പെട്ട് വിളിക്കുന്നവരോട് പതിനായിരം രൂപയും അതിലധികവും നല്‍കണമെന്ന് പറയും. വിശ്വാസ്യത നേടിയെടുക്കാന്‍ ആവശ്യക്കാരന്റെ മൊബൈലിലേക്ക് പല പെണ്‍കുട്ടികളുടെയും ഫോട്ടോകള്‍ വാട്‌സ് ആപ്പായി അയച്ച് കൊടുക്കും. ഇങ്ങനെ അയച്ച് കൊടുക്കുന്ന മിക്ക ഫോട്ടോകളും ഫെയ്‌സ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് പകര്‍ത്തിയതാണെന്ന് അന്വേഷണസംഘം പറഞ്ഞു.
ഫോട്ടോ ഇഷ്ടപ്പെട്ട് തിരിച്ചുവിളിക്കുന്ന ആവശ്യക്കാരനോട് ഏതെങ്കിലും പൊതുസ്ഥലത്ത് പണവുമായി എത്താന്‍ പറയും. അവിടെ വച്ച് ഒപ്പം മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഓട്ടോറിക്ഷയില്‍ കയറ്റി ഏതെങ്കിലും ഫ്ലാറ്റുകള്‍ക്ക് മുന്നിലെത്തിക്കും. ഫ്ലാറ്റിലെ സെക്യൂരിറ്റിക്ക് നൂറ് രൂപ കൂടി നല്‍കണമെന്ന നിര്‍ദ്ദേശവും നല്‍കി പണവും വാങ്ങി മുങ്ങുകയാണ് ചെയ്യുന്നത്. ഫ്ലൂറ്റില്‍ ചെല്ലുന്ന ആവശ്യക്കാരന്‍ കബളിക്കപ്പെടും. നാലുമാസത്തിനകം ഇരുപതോളം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജ് പറഞ്ഞു. 
ബാംഗ്ലൂരിലെ ഡാന്‍സ് ബാറില്‍ വച്ച് പരിചയപ്പെട്ട റാഫി എന്നയാളാണ് ഈ ആശയവും വെബ്‌സൈറ്റും ഇവര്‍ക്ക് സമ്മാനിച്ചത്. ഈ റാഫി ശിവ, ജീവ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. വൈബ്സൈറ്റ് നിര്‍മിച്ച ബാംഗ്ലൂരിലെ മലയാളി യുവാവിനെ പൊലീസ് തിരയുകയാണ്. പിടിയിലായ രണ്ടു പ്രതികളുടെ ബാങ്ക് അക്കൗണ്ടിലുമായി അഞ്ചു ലക്ഷം രൂപ ബാലന്‍സുണ്ട്. വെബ്സൈറ്റിനെക്കുറിച്ച് ഉത്തരമേഖല എ.ഡി.ജി.പി.: എന്‍.ശങ്കര്‍റെഡിക്കു ലഭിച്ച രഹസ്യവിവരമാണ് വഴിത്തിരിവായത്. വെബ്‌സൈറ്റില്‍ അബി എന്ന പേരില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍ മുനീറാണ് കൈകാര്യം ചെയ്തത്.
കഞ്ചാവ് വില്‍പ്പന കേസിലും ഉപയോഗിച്ച കേസിലും റിമാണ്ടിലായപ്പോള്‍ ജയിലില്‍ വച്ചാണ് മുനീറും ദസ്തക്കീറും പരിചയപ്പെട്ടത്. മുനീറിനെ മാരകായുധങ്ങളുമായി കഞ്ചാവ് കടത്തുമ്പോള്‍ പരപ്പനങ്ങാടി എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്.

evisionnews


Keywords: Whatsapp, sexual racket, beautiful girls, website, abi, muneer, Dasthakeer, evisionnews.in, flat security, Rafi, Shiva, Jeeva
Tags

Post a Comment

0 Comments

Top Post Ad

Below Post Ad