മംഗലാപുരം (www.evisionnews.in): പ്രധാന മന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ചിത്രം വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥി നേതാവിനെതിരെ കേസ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ജീവന്‍ രാജിനെതിരെയാണ് ഉള്ളാള്‍ പോലീസ് കേസെടുത്തത്.
എഎപി നേതാവ് അരവിന്ദ് കെജ്രിവാളിനെ വേട്ടക്കാരനായും മോദിയെ വേട്ടമൃഗമാക്കിയുമാണ് മോര്‍ഫ് ചെയ്ത പടം വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മംഗലാപുരം ബിജെപി സെക്രട്ടറി ഉള്ളാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ ചിത്രം ഇന്ത്യയിലെ 125 കോടി ജനങ്ങളെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രം വാട്‌സ് ആപ്പില്‍ അപ്പ്‌ലോഡ് ചെയ്തത് ജീവന്റെ മൊബൈല്‍ ഫോണില്‍നിന്നാണെന്ന് പോലീസിന് വ്യക്തമായത്. സെക്ഷന്‍ 66 എ ഇന്‍ഫോര്‍മേഷന്‍ ആക്ട് പ്രകാരമാണ് കേസ്.
Keywords: Karnataka-manglore-bjp-police-ullal-case-secretary-case-filed-whatsapp
Post a Comment
0 Comments