Type Here to Get Search Results !

Bottom Ad

വ്യാപാരി നേതാവിനെതിരെ വാട്‌സ്ആപ്പില്‍ വ്യാജപ്രചാരണം : യുവാവ് അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.in): വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ വ്യാപാരി നേതാവിനെതിരെ വാട്‌സ് ആപ്പില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുളിയാര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മൂലടുക്കത്തെ എഎം റിയാസാ (21)ണ് അറസ്റ്റിലായത്.

ബദിയടുക്ക നീര്‍ച്ചാലിലെ ഒരു മൊബൈല്‍ വ്യാപാരിക്കെതിരെയാണ് വര്‍ഗീയ ചുവയുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ഇതു സംബന്ധിച്ച് മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി എസ്പിക്ക് പരാതി നല്‍കിയിരുന്നു. തുടര്ന്ന് സൈബര് സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. സംഭവത്തില് കൂട്ടുപ്രതികളായവര്ക്കു വേണ്ടിയുള്ള തിരച്ചില് തുടരുകയാണ്.

evisionnews


Keywords: kasaragod-mobile-dealers-whatsapp-messege-police-sp




Post a Comment

0 Comments

Top Post Ad

Below Post Ad