ദില്ലി: (www.evisionnews.in) ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ വാട്‌സ്ആപ്പ് സൗജന്യ വോയിസ് കോളിംഗ് സംവിധാനം ആരംഭിച്ചു. എന്നാല്‍ തുടക്കത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് മാത്രമേ സേവനം ലഭ്യമാകൂ. എന്നാല്‍ എല്ലാര്‍ക്കും ലഭിക്കുന്ന തരത്തില്‍ വോയിസ് കോളിംഗ് സംവിധാനം ഉടന്‍ തന്നെ ലഭ്യമാക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
റെഡിറ്റ് ഉപയോക്താക്കള്‍ പുതിയ ഫീച്ചറിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ തങ്ങളുടെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നെക്‌സസ് 5 ഫോണിലെ സ്‌ക്രീന്‍ ഷോട്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ സേവനം ഉപയോഗിച്ച് എത്ര രാജ്യങ്ങളിലേക്ക് സൗജന്യമായി ഫോണ്‍ ചെയ്യാം എന്ന കാര്യം വ്യക്തമല്ല. വോയിസ് കോളിംങ് സംവിധാനം നടപ്പിലാക്കുമെന്ന് വാട്‌സ്ആപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹൈക്ക് ഇത്തരത്തില്‍ 200 രാജ്യങ്ങളിലേക്ക് സൗജന്യ വോയിസ് കോളിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
Keywords: Whats app, free call, Delhi, Screen shot, post, hike
Post a Comment
0 Comments