Type Here to Get Search Results !

Bottom Ad

വിഎസ് കോടതിയുടെ സമയം കളയുന്നു: പാമോലിന്‍ കേസില്‍ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി (www.evisionnews.in): പാമോലിന്‍ കേസില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. വിഎസ് കേസ് വലിച്ചു നീട്ടാന്‍ ശ്രമിക്കുകയാണെന്നും കോടതിയുടെ സമയം കളയുകയാണെന്നും കോടതി വിലയിരുത്തി.

പുതിയ രേഖകളുണ്ടെന്ന് പറഞ്ഞ് വിഎസ് കോടതിയെ സമീപിക്കുന്നു. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണ്. രാഷ്ട്രീയലാഭത്തിനായി വിഎസ് കേസ് ഉപയോഗിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. ഇത് തുടര്‍ന്നാല്‍ വിഎസിനെതിരെ വിധി പുറപ്പെടുവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു സുപ്രീം കോടതിയില്‍ അഭിഭാഷകന്‍ വാദിച്ചത്. പാമോലിന്‍ കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിനെതിരെയാണ് വിഎസ് സുപ്രീം കോടതിയെ സമീപിച്ചത്.

evisionnews


Keywords: national-newdelhi-pamolin-case-court-vs-oppo-minister
Tags

Post a Comment

0 Comments

Top Post Ad

Below Post Ad