Type Here to Get Search Results !

Bottom Ad

സൗഹൃദത്തിന് രുചിമാറിയില്ല : പതിവുപോലെ ഇന്നും വിഎസ് പുരുഷോത്തമന്‍ വക്കീലിന്റെ വീട്ടില്‍ ഊണിനെത്തി

കാഞ്ഞങ്ങാട് (www.evisionnews.in) : വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സൗഹൃദക്കൂട്ടായ്മയില്‍ നിന്ന് പുരുഷോത്തമന്‍ വക്കീല്‍ അകന്നുപോയെങ്കിലും എന്നെത്തേയും പോലെ ഇന്നും വി എസ് അച്യുതാനന്ദന്‍ ഈയിടെ നിര്യാതനായ സിപിഎം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ പുരുഷോത്തമന്റെ കാഞ്ഞങ്ങാട് നഗരത്തിലുള്ള വീട്ടില്‍ ഊണിനെത്തി.ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം കാലേക്കൂട്ടി തന്നെ ഉച്ചഭക്ഷണം വക്കീലിന്റെ വീട്ടില്‍ ഒരുക്കണമെന്ന് താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

വിഎസ് അച്യുതാനന്ദന്‍ കാഞ്ഞങ്ങാട്ട് എത്തുന്ന ഘട്ടങ്ങളിലൊക്കെ പ്രാതല്‍ ഭക്ഷണമോ ഉച്ചയൂണോ അദ്ദേഹത്തിന് വേണ്ടി തയാറാക്കുക അഡ്വ. കെ പുരുഷോത്തമന്റെ വീട്ടിലാണ്. ഒന്നുകില്‍ വി എസ് വക്കീലിന്റെ വീട്ടിലെത്തും. അതല്ലെങ്കില്‍ വക്കീല്‍ ഭക്ഷണം കൃത്യമായി ഹൊസ്ദുര്‍ഗ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ എത്തിച്ചു കൊടുക്കും. വിഎസിന്റെ ഇഷ്ട വിഭവങ്ങള്‍ എന്തൊക്കെയാണ് കെ പുരുഷോത്തമനും ഭാര്യ കാര്‍ത്യായനിക്കും നന്നായി അറിയാം. 

മത്സ്യം നന്നായികഴിക്കുമായിരുന്നു. ഇപ്പോള്‍ അദ്ദേഹം ശുദ്ധ വെജിറ്റേറിയനാണ്. ഉപ്പുകുറച്ച വിഭവങ്ങളാണ് ഇന്ന് വി എസിന് വേണ്ടി പുരുഷോത്തമന്‍ വക്കീലിന്റെ വീട്ടില്‍ ഒരുക്കിയത്. ആവശ്യപ്പെട്ടാലോ എന്ന് കരുതി മത്സ്യക്കറിയും പൊരിച്ച മത്സ്യവും തയാറാക്കിയിരുന്നു. ഉച്ചയോടെ മടിക്കൈയിലെ പരിപാടിക്ക് ശേഷമാണ് വി എസ് നേരെ കെ പുരുഷോത്തമന്റെ വസതിയിലെത്തിയത്. കെ പുരുഷോത്തമന്റെ മരണ ശേഷം ആദ്യമായാണ് വിഎസ് തിങ്കളാഴ്ച വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി കാഞ്ഞങ്ങാട്ട് എത്തിയത്.


Keywords: Kasaragod-kanhangad-vs-achudanandan-advocate-fish-cpm

Post a Comment

0 Comments

Top Post Ad

Below Post Ad