അഡ്‌ലൈഡ് ഓവല്‍: (www.evisionnews.in) ഇന്ത്യക്കെതിരെ പാകിസ്താന് 301 റണ്‍സ് വിജയലക്ഷ്യം. വിരാട് കൊഹ്‌ലിയുടെ സെഞ്ച്വറിയും ധവാന്‍, റെയ്‌ന എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത് വമ്പന്‍ സ്‌കോര്‍ നേടാമെന്ന ഇന്ത്യയുടെ മോഹത്തിന് തിരിച്ചടിയായി.
119 പന്തുകള്‍ നേരിട്ട വിരാട് 7 ബൗണ്ടറികളടക്കമാണ് സെഞ്വറി തികച്ചത്.
.73 റണ്‍സെടുത്ത ധവാന്‍ റണ്‍ഔട്ടായി. മിസ്ബാ ഉള്‍ഹഖാണ് കൊഹ്‌ലി
– ധവാന്‍ സഖ്യം പൊളിച്ചത്. രണ്ടാം വിക്കറ്റില്‍ ഇരുവരും 129 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ സൊഹൈല്‍ ഖാന്‍ പുറത്താക്കി.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
Keywords: Virat Kohli, Pakisthan, target, Misbahul Haq, Dhavan, Suresh Raina, century partnership
Post a Comment
0 Comments