Type Here to Get Search Results !

Bottom Ad

ബൈക്ക് വേട്ട; കുട്ടികള്‍ ഓടിച്ച ഇരുപതോളം ബൈക്കുകള്‍ പിടിയില്‍

കാസര്‍കോട്: (www.evisionnews.in) ജില്ലയില്‍ കുട്ടികള്‍ ഓടിച്ച ഇരുപതോളം ബൈക്കുകള്‍ പോലീസ് പിടികൂടി.
 പ്രായപൂര്‍ത്തിയാകാത്തവരും ലൈസന്‍സ് ഇല്ലാത്തവരും വാഹനങ്ങള്‍ ഓടിക്കുന്നതു തടയുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഓടിച്ച  ഇരു ചക്രവാഹനവാഹനങ്ങളാണ് പിടികൂടിയത്‌.
evisionnews


കാസര്‍കോട് സി.ഐ. പി.കെ സുധാകരന്റെ നിര്‍ദ്ദേശ പ്രകാരം വിദ്യാനഗര്‍ എസ്.ഐ.കെ ലക്ഷമണന്‍ ആണ് വിദ്യാനഗര്‍, ചട്ടഞ്ചാല്‍, ചെര്‍ക്കള ഭാഗങ്ങളില്‍ നിന്നായാണ് വാഹനങ്ങള്‍ പിടികൂടിയത്. പിടിയിലായ വാഹനങ്ങളുടെ ആര്‍.സി ഓണര്‍മാര്‍ക്കെതിരെയോ ഓടിച്ചവരുടെ മാതാപിതാക്കള്‍ ക്കെതിരെയോ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.


Keywords: Kasaragod, lisence, vehicle, C.I P.K Sudhakaran

Post a Comment

0 Comments

Top Post Ad

Below Post Ad