Type Here to Get Search Results !

Bottom Ad

പ്രണയം സുഖമുള്ള നൊമ്പരമാണ്

         
                  
                                            സ്വഫ്‌വാന്‍ ചെടേക്കാല്‍

പ്രേമമില്ലാത്ത ജീവിതം
പൂക്കളും കനികളും
ഇല്ലാത്ത മരം പോലെയാണ്.
സൗന്ദര്യമില്ലാത്ത പ്രേമം
പരിമളമില്ലാത്ത പൂക്കള്‍പോലെയും
വിത്തുകളില്ലാത്ത കനികള്‍ പോലെയുമാണ്
(അല്ലാമ ഇക്ബാല്‍)

എന്താണ് പ്രണയം? അനിര്‍വ്വചനീയമാണ്.സുഖവും ദു:ഖവും വിരഹവും വേദനയും നിറഞ്ഞ പ്രദിഭാസത്തെയല്ലെ നാം പ്രണയമെന്ന്് വിളിക്കുന്നത്.പ്രണയത്തെ ഏതു രീതിയില്‍ വേണമെങ്കിലും നിര്‍വ്വചിക്കാം പക്ഷേ അതൊന്നും തന്നെ പരിപൂര്‍ണ്ണമാവില്ല.അകലുമ്പോഴും അടുക്കുമ്പോഴും മനസ്സിനെ വിരിഞ്ഞ് മുറുക്കുന്ന കാന്തിക വലയങ്ങളാണ് പ്രണയത്തിനുള്ളത്
ഉറക്കത്തില്‍ വന്ന് ഉണരുമ്പോള്‍ നമ്മേ വിട്ടുപോയ പാഴ് സ്വപ്‌നമായി സ്‌നേഹത്തെ വ്യക്ക്യാനിക്കണോ?അറിയില്ല...സ്‌നേഹം പലപ്പോഴും എനിക്ക് നല്ലൊരു അദ്ധ്യാപകനായിരുന്നു.അതിലുപരി സഹായിയുമായിരുന്നു.സ്‌നേഹത്തിന്റെ ഉത്ഭവും അസ്തമയവും ദൈവികമാണ്.അല്ലെങ്കില്‍ നാം സ്‌നേഹിച്ചവരൊക്കെ നമ്മേ വിട്ട് പോകുമായിരുന്നോ?..മിതമായ മോഹങ്ങള്‍ നല്‍കി സ്‌നേഹം പലപ്പോഴും അവസാനമാവുമ്പോള്‍ അന്ധതയെ സൃഷിടിച്ച് വേദനിപ്പിക്കാറുണ്ട്.
സ്‌നേഹിക്കുക പിന്നേയും സ്‌നേഹിക്കുക അതുമാത്രമാണ് ഞാന്‍ ചെയ്തത്. വാക്കുകള്‍ കൊണ്ടോ പ്രവര്‍ത്തികള്‍ കൊണ്ടോ ആരേയും ഞാന്‍ വേദനിപ്പിച്ചിട്ടില്ല്.ഒളിഞ്ഞും മറഞ്ഞും എന്നേ വേദനിപ്പിച്ചവരേ പോലും ഞാന്‍ ഒരു കാരണവുമില്ലാതെ സ്‌നേഹിച്ചു.പലരും മരണം വരെ കൂടെയുണ്ടാവണമെന്ന് പോലും ആഗ്രഹിച്ചുപോയി.ഒരുക്കലും അവള്‍ എന്നില്‍ നിന്ന് അകലില്ലെന്ന്് ഞാന്‍ കണക്കുകൂട്ടിയപ്പോള്‍ എന്റെ സ്വകാര്യ ദു:ഖങ്ങളും വേദനകളും മറന്ന് സ്വയം അ്ഹങ്കരിച്ചുപോയ നിമിഷങ്ങളെ ഞാനിപ്പോള്‍ തനിച്ചിരുന്ന് ശപിക്കുകയാണ്.അതിന് മാത്രമേ എന്ക്കിപ്പോള്‍ സാധിക്കുന്നുള്ളു....അവള്‍ കൂടെയുണ്ടാവുമ്പോള്‍ എന്റെ മനസ്സ് ശക്തമായിരുന്നു.ആ ആത്മദൈര്യമാണ് എന്നേ ഞാന്‍ ആക്കിമാറ്റിയ്ത്.അവളൊന്നിച്ചുണ്ടാവുമ്പോള്‍ ഞാന്‍ പല സ്വപ്‌നങ്ങളും കെട്ടിപ്പടുത്തു.കാരണമൊന്നുമില്ലാതെ ഒരു വാക്ക്് പോലും പറയാതെ നീ എന്നില്‍ നിന്ന് അകലാന്‍ തുടങ്ങിയപ്പോള്‍ അതെനിക്ക് എങ്ങനെ ഉള്‍കൊള്ളണമെന്നറിഞ്ഞില്ല.അല്ലെങ്കിലും മരിചികയെ വെള്ളമായിമായി കണ്ടത് എന്റെ തെറ്റല്ലെ....?
പിന്നെ നമ്മുടെ ബന്ധം,അതെന്തായിരുന്നുവെന്ന് എനിക്കിപ്പോഴും അറിയില്ല.ഒരു കൃത്യമായ ഉത്തരം കണ്ടെത്താന്‍ ഞാന്‍ പലപ്പോഴും ശ്രമിച്ചിട്ടുമില്ല എല്ലാം സ്വന്തമാണെന്ന് കരുതിയ എനിക്കതിന്റെ ആവശ്യമുണ്ടെന്ന് ഞാന്‍ കരുതിയിരുന്നില്ല.നിന്നോട് പോലും ഞാന്‍ അതിനെ കുറിച്ച് ചോദിച്ചിട്ടില്ല...നിന്റെ കള്ളച്ചിരികളും കുസൃതികളും നിറഞ്ഞ പെരുമാറ്റം കണ്ടപ്പോള്‍ ഞാനതില്‍ ഉത്തരം കണ്ടെത്തി സായൂജ്യമടഞ്ഞു.നി സ്‌നേഹം കൊണ്ടു നീ എന്നെ വീര്‍പ്പുമുട്ടിക്കുകയായിരിന്നില്ലെ..?നീ മറന്നാലും നിന്നെ മറക്കില്ലെന്നല്ലെ ന എന്നോട് പറഞ്ഞിരുന്നത് എന്നിട്ട് ഇപ്പോള്‍ മറന്ന് തുടങ്ങിയത്് ആര് ? ഞാനോ അതോ നീയോ? 
നീ അറിഞ്ഞിരുന്നോ എന്നനിക്കറിയില്ല നിന്നെ മാത്രമാണ് ഞാന്‍ സ്‌നേഹിച്ചിരുന്നത്.അതിനുമാത്രമെ എനിക്കന്നും ഇന്നും സാധിക്കുകയുള്ളു.തരക്കേടില്ലാത നിന്റെ സൗന്ദര്യത്തിലായിരുന്നില്ല ഞാന്‍ ആകൃഷ്ടായിരുന്നത് മറിച്ച് ആരേയും അത്ഭുതപ്പെടുത്തുന്ന സ്വഭവമാണ് എന്നെ ആകര്‍ഷിച്ചത്.നിന്റെ ലോല മനസ്സും അനുകമ്പയും എനിക്കത്ത്രമേല്‍ ഇഷ്ടപ്പെട്ടതായുരുന്നു.ഒരിക്കല്‍ പോലും നിന്റെ മുമ്പില്‍ വെച്ച് നിന്റെ സ്വഭാവത്തെ കുറിച്ച് തുറന്ന് പറയാന്‍ എനിക്കു പറ്റിയില്ല എന്ന കുറ്റബോധം എനക്കിപ്പോഴും ഉണ്ട്.നമ്മുടെ ബന്ധത്തെ പറ്റി എന്റെ കൂട്ടുകാര്‍ക്ക് അറിഞ്ഞപ്പോള്‍ അവരും പറഞ്ഞത് നിന്റെ സ്വഭാവത്തെ പറ്റിയായരുന്നു.ഇതിനേക്കാള്‍ സന്തോഷം പിന്നെ എന്ത്.
ആദ്യമായി നിന്നെ കണ്ട ദിവസം മാത്രമേ എനിക്ക് ഒാര്‍മ്മയുള്ളു. പിന്നീടെപ്പോഴെ നമ്മള്‍ പരിചയക്കാരായി മാറുകയും അകലാന്‍ പറ്റാത വിധം അടുക്കുകയും ചെയിതിരുന്നു.മറക്കാന്‍ ശ്രമിക്കുന്തോറും നിന്നെ പറ്റിയുള്ള ഓര്‍മ്മകള്‍ എന്നെ വിടാതെ പിന്തുടരുന്നു.സ്‌നേഹിച്ചു തുടങ്ങിയപ്പോഴേക്കും നീ എന്റെ മാത്രമാണെന്നും എനിക്കുള്ളതാണെന്നും ഞാന്‍ മനസ്സില്‍ ഉറപ്പിച്ചുകഴിഞ്ഞിരുന്നു.എന്റെ സ്‌നേഹം നിന്നെ അറിയിക്കണമെന്ന്് ഞാന്‍ കാരുതിയുരുന്നു അപ്പോഴും നിന്റെ ഉത്തരം 'നോ' എന്നാകുമോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു.നിനക്കെന്റെ സ്‌നേഹം നിഷേധിക്കാനാകുമോ ഇല്ലാ ആവില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.ഒടുവില്‍ എന്റെ സ്വപനങ്ങളുടെ ചിറകൊടിച്ച്, നിഷേധത്തിന്റെ വിഷം പുരണ്ടവാക്കുകള്‍ കൊണ്ട് നീ എന്നില്‍ നിന്നും അകന്നപ്പോള്‍ സത്യമായിട്ടും ഞാന്‍ തകര്‍ന്നുപോയി.മെനഞ്ഞെടുത്ത സ്വപ്‌നങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ ഏകാന്തതയുടെ വഴിവക്കില്‍ ഞാന്‍ വീണ്ടും തനിച്ചിരുന്ന് കരഞ്ഞ്‌പോയി.വിരഹത്തിന്റെ വേദന സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.
ഞാന്‍ നിന്നെ ആഗാതമായി പ്രണയിച്ചപ്പോഴെല്ലാം നീ എന്നെ അത്രമേല്‍ വെറുക്കുകയായിരുന്നോ?കൊടുത്ത സ്‌നേഹം തിരിച്ച് കിട്ടണമെന്ന് ഒരുക്കലും ആഗ്രഹിക്കാന്‍ പാടില്ലെന്നറിയാം എന്നാലും കിട്ടാത്ത പോയ സ്‌നേഹത്തിന്റെ വേദനയില്‍ ഹൃദയം ഇന്നും നീറിക്കൊണ്ടെയിരിക്കുന്നു.നിനക്ക് എന്നെ ശരിക്കും ഇഷ്ടമായിരുന്നോ?അറിയില്ല ഞാന്‍ നിന്നോട് ചോദിച്ചതുമില്ല നിന്റെ വാക്കുകളിലും പ്രവര്‍ത്തികളിലും എന്നോടുള്ള സ്‌നേഹം ഒളിഞ്ഞിരിക്കുന്നതായി ഞാന്‍ തെറ്റിദ്ധരിച്ചു.ചിലപ്പോളത് എന്റെ സ്വകാര്യ അഹങ്കാരമായിരിക്കാം.നിന്നോടൊപ്പമുള്ള ദിവസങ്ങള്‍ കുറവായുരുവന്നെങ്കിലും എന്റെ ജീവിതത്തിലെ സ്വര്‍ഗ്ഗീയ നിമിഷങ്ങളായിരുന്നു അത്.നീ ഇല്ലാത്തപ്പോഴാണ് നിന്റെ സാനിധ്യത്തിന്റെ വില ഞാന്‍ അറിയുന്നത്.നിന്നെ പരിചയപ്പെട്ടത് മുതല്‍ നിന്നെ സ്‌നേഹിക്കുന്നതിനുമപ്പുറം നിന്നോടൊപ്പം ഞാന്‍ ജിവിച്ച് തുടങ്ങുകയായിരുന്നു.
നഷ്ടബോധത്തില്‍ നീറുന്ന മനസ്സിനെ എങ്ങനെ സമാധാനിപ്പിക്കണമെനിക്കിപ്പോഴും അറിയില്ലി, അല്‍പമെങ്കിലും ആശ്വാസമാവാന്‍ വേണ്ടിയാണ് ഇതിവിടെ കുറിക്കുന്നത് .ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്ന് നീ ഇത്് വായിക്കുന്നുണ്ടാകുമെന്നെനിക്കുറപ്പാണ്.പണ്ടെ നീയന്റെ വാക്കുകളെയും അക്ഷരങ്ങളെയും ഏറെ ഇഷ്ടപെട്ടിരുന്നല്ലോ.നിന്നെ നിര്‍ബന്ധിപ്പിച്ച് സ്‌നേഹിപ്പിക്കാനോ നീ നിഷേധിച്ച സ്‌നേഹത്തെ പിടിച്ചു വാങ്ങാനോ ഞാനില്ല.മനസ്സിന്റെ കോണില്‍ നിന്നും നീയെന്ന പ്രതിഭിംബം മായ്ചുകളയാന്‍ ആവുന്നില്ലെന്ന സത്യം നിന്നെ അറിയിക്കാനാണ്. 
നിന്നോട് പറയാന്‍.. നീ അറിയാന്‍ ഇനിയൊനന്നും ബാക്കിയില്ല.നിനക്ക് വേണ്ടിയുള്ള അവസാന വാക്കും ഞാന്‍ പറഞ്ഞു കഴിഞ്ഞു.എന്റെ വാക്കുകളെ മനസ്സിലാക്കാന്‍ പറ്റാത്ത നിനക്കെന്റെ മൗനത്തിന്റെ അര്‍ത്ഥം കണ്ടെത്താനാവില്ലെന്നെനിക്ക് ഉത്തമബോധമുണ്ട്.ദുരിതങ്ങള്‍ പേമാരിയയി പെയ്യുന്ന എന്റെ ജിവിതത്തില്‍ ഇനിയും ഞാന്‍ സ്‌നേഹിക്കും ആരോടും വെറുപ്പോ വിദ്വേശമില്ലാതെ,പരാതിയോ പരിഭവങ്ങളോ ഇല്ലാതെ.
ജിവിതത്തില്‍ ഒറ്റപ്പെടാതിരിക്കാന്‍ ഞന്‍ എല്ലാവരെയും സ്‌നേഹിച്ചു, പക്ഷേ ആത്മാര്‍ഥമായി സേനിഹിച്ചത് കൊണ്ട് എല്ലായിടത്തും ഞാന്‍ ഒറ്റപ്പെട്ടു പോയി എന്ന ദു:ഖമെയുള്ളൂ......

evisionnews


keywords : valentine's day-article-cheppu-february-14




Tags

Post a Comment

0 Comments

Top Post Ad

Below Post Ad